ഗൌരായ ദേശീയോദ്യാനം
ഗൌരായ ദേശീയോദ്യാനം (Arabic: الحديقة الوطنية قورايا), അൾജീരിയയിലെ തീരദേശ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. സിദി ടൗതി ദേവാലയത്തിനടുത്ത്, ബെജായി പ്രവിശ്യയിലാണ് ഇതു നിലനിൽക്കുന്നത്. നഗരത്തിനടുത്തുള്ള ബെജായി പട്ടണത്തിനു വളരെയടുത്ത് വടക്കുകിഴക്കൻ ഭാഗത്തായിട്ടാണ് ദേശീയോദ്യാനത്തിൻറെ സ്ഥാനം. ഗൌരായ മലനിരകളുടെ 660 മീറ്റർ (2.165 അടി) ഉയരത്തിലുള്ള പ്രദേശങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. ഈ മലനിരകളുടെ പേരണ് ദേശീയോദ്യനത്തിൻറെ പേരിനു പ്രചോദകമായത്. നിരവധി ബീച്ചുകളും മലഞ്ചെരുവുകളും നിരഞ്ഞ ഈ പ്രദേശം അൾജീരിയയിലെ ഒരു നീന്തൽ കേന്ദ്രവുമാണ്.
Gouraya National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Béjaïa Province, Algeria |
Nearest city | Béjaïa |
Coordinates | 36°46′N 5°6′E / 36.767°N 5.100°E |
Area | 20.8 കി.m2 (224,000,000 sq ft) |
Established | 1984 |
Visitors | 60.000 (in 2005) |
യുണെസ്കോ ഇതൊരു ജൈവസംരക്ഷണ റിസർവ്വായി[1] അംഗീകരിച്ചിട്ടുണ്ട്. ഈ ഉദ്യാനത്തലെ വനങ്ങളിൽ ബാർബറി കുരങ്ങുകൾ, കുറുക്കന്മാർ തുടങ്ങി വ്യത്യസ്തങ്ങളായ സസ്യജന്തുജാലങ്ങൾളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ അടങ്ങിയതാണ്.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ UNESCO, 2006
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- (in French) Official website Archived 2007-05-17 at the Wayback Machine.
- Park data on UNEP-WPMC Archived 2007-09-30 at the Wayback Machine.