ഗോൾഡൻ വിസ (യു എ ഇ)
വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യു എ ഇ ഭരണകൂടം നൽകുന്നതാണ് ഗോൾഡൻ വിസ.രണ്ടുവർഷം കൂടുമ്പോൾ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വർഷത്തേക്ക് വിസ അനുവദിക്കുന്നു. ദീർഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഞ്ചിനീയർമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോൾഡൻ വിസ പദ്ധതി. [1]
ലഭിക്കുന്നവർ
തിരുത്തുക- ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തികൾക്ക്.
- എല്ലാ ഡോക്ടർമാർക്കും 10 വർഷത്തെ വിസ നേടാൻ പുതിയ നിയമപ്രകാരം കഴിയും. പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് യുഎഇ ഇത്തരമൊരു തീരുമാനം എടുത്തത്. ആരോഗ്യരംഗത്തെ സമഗ്രവികസനമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.
- പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആക്റ്റീവ് ടെക്നോളജി, എഐ ആൻഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയർമാർക്കും ഗോൾഡൻ വിസ ലഭിക്കും.
- അംഗീകൃത സർവകലാശാലകളിൽ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോർ നേടിയവർക്കും യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുഎഇ ഇൻവെൻറേഴ്സിനും ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവർ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകൾക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നൽകേണ്ടത്. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥ വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- ഗവേഷകരും ശാസ്ത്രജ്ഞരും അതത് മേഖലകളിലെ വിദഗ്ധരാണെന്നത് കൊണ്ട് തന്നെ ഇവർക്കും ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്. അതേസമയം ശാസ്ത്രജ്ഞർ എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിൽ അല്ലെങ്കിൽ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് എക്സലൻസിന്റെ അംഗീകാരമുള്ളവരായിരിക്കണം. കലാകാരന്മാർക്കും ഗോൾഡൻ വിസ നൽകും. സാംസ്കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവർ. 10 മില്യൺ ദിർഹമോ അതിൽ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.[2]
ഗോൾഡൻ വിസ ലഭിച്ച മലയാളികൾ
തിരുത്തുക- അനൂപ് മൂപ്പൻ
- സി.കെ. അബ്ദുൽ മജീദ്
- കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ [3]
- മോഹൻലാൽ
- മമ്മൂട്ടി
- ദുൽഖർ സൽമാൻ
- സജീവ് പി.കെ.
- ഡോ ശ്യാം വിശ്വനാഥൻ പിള്ള
- ഡോ ജസ്ന ജമാൽ
- പൃഥ്വിരാജ്
- ടൊവിനോ തോമസ്
- ആസിഫ് അലി
- നൈല ഉഷ
അബ്ദുന്നാസർ ഹാജി ഓമച്ചപ്പുഴ സ്ട്രോങ്ങ് ലൈറ്റ്
അവലംബങ്ങൾ
തിരുത്തുക- ↑ https://u.ae/en/information-and-services/visa-and-emirates-id/residence-visa/long-term-residence-visas-in-the-uae
- ↑ https://u.ae/en/information-and-services/visa-and-emirates-id/residence-visa/long-term-residence-visas-in-the-uae
- ↑ https://www.sirajlive.com/kanthapuram-was-honored-with-a-golden-visa-by-the-uae-government.html