എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ഗോവർദ്ധനപീഠം അഥവാ ഗോവർദ്ധന മഠം (സംസ്കൃതം: ; ഇംഗ്ലീഷ്: Govardhana matha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ കിഴക്ക് ദേശത്തുള്ള മഠമാണ് ഇത്. ഒഡീഷയിലെ പുരിയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്. പുരിയിലെ ജഗന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മഠമാണ് ഇത്.[1]

Location Puri
Founder Adi Shankara
First Acharya Padmapadacharya
Formation 820 AD
Website http://govardhanpeeth.org/

ചരിത്രം

തിരുത്തുക

അദ്വൈതവേദാന്ത ദർശനം ജനങ്ങളിലെത്തിക്കുന്നതിനായി ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ഒന്നാണ് ഗോവർദ്ധന മഠം. ശങ്കരാചാര്യർ തന്റെ നാല് പ്രധാന ശിഷ്യന്മാരെയാണ് ഈ ഓരോ മഠങ്ങളുടെയും ചുമതല ഏല്പിച്ചത്. പദ്മപാദാചാര്യനായിരുന്നു ഗോവർദ്ധനമഠത്തിലെ ആദ്യത്തെ ആചാര്യൻ.[2]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Advaita Vedanta എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Unknown author (May 5, 1999) archived here (Accessed: 2012-08-30) or here[പ്രവർത്തിക്കാത്ത കണ്ണി] The Monastic Tradition Advaita Vedanta web page, retrieved August 28, 2012
"https://ml.wikipedia.org/w/index.php?title=ഗോവർദ്ധന_മഠം&oldid=3775838" എന്ന താളിൽനിന്ന് ശേഖരിച്ചത്