ഗോവിന്ദ് ചന്ദ്ര പാണ്ഡേ
വേദകാലത്തെയും ബുദ്ധകാലത്തെയും കുറിച്ച് പഠനം നടത്തിയ ചരിത്രകാരനാണ് ഗോവിന്ദ് ചന്ദ്ര പാണ്ഡേ (1923 ജൂലൈ 30[1] - 2011 മേയ് 22[2]).
ഗോവിന്ദ് ചന്ദ്ര പാണ്ഡേ | |
---|---|
ജനനം | ജൂലൈ 30, 1923 |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | ചരിത്രകാരൻ |
പുരസ്കാരങ്ങൾ | പത്മഭൂഷൺ (2003) |
ജീവിതരേഖ
തിരുത്തുക1923 ജൂലൈ 30ന് ജനിച്ചു. ജയ്പൂർ, അലഹബാദ് യൂണിവേഴ്സിറ്റികളിൽ അധ്യാപകനും വൈസ് ചാൻസിലറുമായിരുന്നു. സിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയുടെ ചെയർമാനായിരുന്നു. സെൻട്രൽ ടിബറ്റൻ സൊസൈറ്റിയുടെയും അലഹബാദ് മ്യൂസിയം സൊസൈറ്റിയുടെയും ചെയർമാനായിരുന്നു. 2011 മേയ് 22ന് അന്തരിച്ചു.
സാഹിത്യ ജീവിതം
തിരുത്തുകകലയുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും ചരിത്രങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. അവസാനമായി ഋഗ്വേദത്തെ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്തിരുന്നു. ലോക്ഭാരതി ബുക്ക്സെല്ലേഴ്സ് ആണ് ഇത് പുറത്തിറക്കിയത്.
കൃതികൾ
തിരുത്തുക- ലൈഫ് ആന്റ് തോട്ട് ഓഫ് ശങ്കരാചാര്യ
- ബൗദ്ധ ധർമ്മ കേ വികാസ് കാ ഇതിഹാസ് (बौद्ध धर्म के विकास का इतिहास)
- അപോഹസിദ്ധി (अपोहसिद्धि)
- ന്യായബിന്ദു (न्यायबिन्दु)
- മൂല്യ മീമാംസ (मूल्य मीमांसा) (2005)
- വൈദിക് സംസ്കൃതി (वैदिक संस्कृति)
- ഋഗ്വേദം
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2014-06-16.
- ↑ http://dnasyndication.com/dna/dna_english_news_and_features/Noted-historian-Govind-Chandra-Pandey-dies-at-88/DNJAI24677