ഇന്ത്യൻ സംസ്ഥാനമായ ഗോവയെ രണ്ട് ജില്ലകളായി തിരിച്ചിരിക്കുന്നു: വടക്കൻ ഗോവ, ദക്ഷിണ ഗോവ.

ഗോവയുടെ ജില്ലകളുടെ ഭൂപടം.1. വടക്കൻ ഗോവ 2. തെക്കൻ ഗോവ

ഭരണപരമായ ഘടന

തിരുത്തുക

വടക്കൻ ഗോവയെ മൂന്ന് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു -  

  1. പനാജി,
  2. മപുസ,
  3. ബിച്ചോലിം;

കൂടാതെ അഞ്ച് താലൂക്കുകളും  -  തിസ്വാദി (പനജി), ബർദേസ് ( മപുസ ), പെർനെം, ബിച്ചോലിം, സത്താരി ( വാൽപോയ് ).

തെക്കൻ ഗോവയെ അഞ്ച് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു -

  1.  പോണ്ട ,
  2. മോർമുഗാവോ ( വാസ്‌കോഡ ഗാമ ),
  3. മാർഗാവോ,
  4. ക്വിപെം,
  5. ധർബന്ദോര;

ഏഴ് താലൂക്കുകളും  -  പോണ്ട , മോർമുഗാവോ, സാൽസെറ്റ്( മർഗോവോ ), ക്വിപെം, കാനക്കോണ ( ചൗഡി ), സാങ്ഗേം, ധർബന്ദോര. ( 2015 ജനുവരിയിൽ പോണ്ട താലൂക്ക് വടക്കൻ ഗോവയിൽ നിന്ന് തെക്കൻ ഗോവയിലേക്ക് മാറ്റി).

ജില്ലകൾ

തിരുത്തുക
കോഡ് ജില്ല ആസ്ഥാനം ജനസംഖ്യ (2011) ഏരിയ (കിമീ²) സാന്ദ്രത (/km²) ഔദ്യോഗിക വെബ്സൈറ്റ്
NG വടക്കൻ ഗോവ (उत्तर गोवा) പനാജി (पणजी) 817,761 1,736 471 https://northgoa.gov.in/
SG ദക്ഷിണ ഗോവ (दक्षिण गोवा) മഡ്ഗാവ് (मडगांव) 639,962 1,966 326 https://southgoa.nic.in/

റഫറൻസുകൾ

തിരുത്തുക