വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലേക്കുള്ള സഞ്ചാരം സാദ്ധ്യമാക്കുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് ഗോവണി. കെട്ടിടങ്ങളിൽ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഗോവണികൾ (stair case) മുതൽ എടുത്ത് മാറ്റാവുന്ന ഗോവണികൾ (Ladder) വരെ നിലവിലുണ്ട്. വലിയ തരം മുള ഉപയോഗിച്ചുണ്ടാക്കുന്ന ഏണികൾ പ്രകൃത്യാലുള്ളവയാണ്.

ഗോവണി

കോവണി, കോണി, ഏണി അങ്ങനെ പലവിധപേരുകൾ നിലവിലുണ്ട്. ഗോവണിയിൽ കാണുന്ന പടിയെ സൂചിപ്പിക്കുന്നതാണ് ഗോവണിപ്പടി.

നീളമുള്ള രണ്ട് ലംബമായ താങ്ങുകളിൽ തിരശ്ചീനമായ പടികളുറപ്പിച്ച് നിർമ്മിക്കുന്ന ഗോവണി മുതൽ നീളമുള്ള ഒരു ലംബമായ ഒരു താങ്ങിൽ തന്നെ ചവിട്ടി കയറുന്നതിന് സഹായകമായ മുട്ടുകളും മറ്റും ഉള്ളതിനേയും ഗോവണി എന്ന് പറയുന്നു. ചാരിവെക്കുന്നതും തൂക്കിയിടുന്നതും തുടങ്ങി പലതരത്തിലുള്ള ഗോവണികൾ വിപണിയിൽ ലഭ്യമാണ്‌. തെങ്ങുകയറ്റക്കാർ തെങ്ങ് കയറാനുള്ള സഹായിയായി ഏണിയെ ഉപയോഗിക്കുന്നത് ഒരു വലിയ മുളയുടെ കമ്പുകൾ ചവിട്ടി കയറാൻ പാകത്തിൽ വെട്ടികളഞ്ഞാണ്.

മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ്‌ കോണി.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോവണി&oldid=1923843" എന്ന താളിൽനിന്ന് ശേഖരിച്ചത്