ഗോയിറ്റർ
തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ). പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.
ഗോയിറ്റർ | |
---|---|
സ്പെഷ്യാലിറ്റി | അന്തഃസ്രവവിജ്ഞാനീയം, nuclear medicine ![]() |
കാരണം തിരുത്തുക
10 മി.ഗ്രാമാണ് രക്തത്തിൽ ആവശ്യമായ അയഡിന്റെ ദൈനംദിനഅളവ്. അയഡിന്റെ അഭാവമുണ്ടാകമ്പോൾ തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഉണ്ടാകുകയും ഇത് തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളുകൾ വലുതാകുകയും ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥത്തിന് അളവ് വർദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ.
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
Goiters എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- National Health Services, UK Archived 2008-09-27 at the Wayback Machine.
- Network for Sustained Elimination of Iodine Deficiency
- Network for Sustained Elimination of Iodine Deficiency Archived 2007-05-07 at the Wayback Machine. - alternate site at Emory University's School of Public Health