ഗോപിനാഥ് ബോർദോളോയി
ലോകപ്രിയ ഗോപിനാഥ് ബോർദോളോയി (गोपीनाथ बोरदोलोई 1890 ജൂൺ 6 – 1950)[1] ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.[2] അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 1999-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[3]
ഗോപിനാഥ് ബോർദോളോയി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | രോഹ, ആസാം | 6 ജൂൺ 1890
മരണം | 5 ഓഗസ്റ്റ് 1950 ഗോഹട്ടി, ആസാം | (പ്രായം 60)
ദേശീയത | Indian |
പങ്കാളി | Surawala Bordoloi |
ജോലി | Chief Minister, politician, writer |
അവാർഡുകൾ | Bharat Ratna (1999) |
ആദ്യകാല ജീവിതം
തിരുത്തുകഗുവഹാത്തിയിലെ കോട്ടൺ കൊളീജിയറ്റ് സ്കൂൾ, കൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജ്(1911, ബി.എ), കൽക്കത്ത യൂണിവേഴ്സിറ്റി(1914 എം.എ, 1915 ബി.എൽ) എന്നിവിടങ്ങളിലായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗോഹാട്ടിയിലെ സോണാറാം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ജോലിയാരംഭിച്ച അദ്ദേഹം താമസിയാതെ വക്കീൽ ജോലിയാരംഭിച്ചു
സ്വാതന്ത്ര്യ സമരം
തിരുത്തുകലാലാ ലജ്‌പത്റായിയുടെ ആധ്യക്ഷത്തിൽ നടന്ന 1920-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വക്കീൽ ജോലി ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിൽ സജീവപ്രവർത്തകനായി. 1938-ൽ ആസാം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുഖ്യമന്ത്രിയായെങ്കിലും 1939-ൽ കോൺഗ്രസ് ഹൈകമാന്റിന്റെ നിർദ്ദേശമനുസരിച്ച് രാജിവച്ചു. 1946-ൽ ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[4]
സ്വതന്ത്ര ഇന്ത്യയിൽ
തിരുത്തുകഗോഹാട്ടി യൂണിവേർസിറ്റി(1948) ആസ്സാം അഗ്രിക്കൾച്ചറൽ കോളേജ്, ആസാം മെഡിക്കൽ കോളേജ്, ആസാം വെറ്റിറനറി കോളേജ് എന്നിവ സ്ഥാപിക്കാൻ മുൻകൈയെടുത്തത് ഗോപിനാഥ് ബോർദോളോയിയാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- 1999 ഭാരത രത്നം(മരണാനന്തരം)[5]
അവലംബം
തിരുത്തുക- ↑ Gopinath Bordoloi, mapsofindia.com ശേഖരിച്ച തീയതി 01 ജൂൺ 2010
- ↑ Patriots, Vandemataram.com ശേഖരിച്ച തീയതി 01 ജൂൺ 2010
- ↑ "ശേഖരിച്ച തീയതി 01 ജൂൺ 2010". Archived from the original on 2009-02-15. Retrieved 2010-06-01.
- ↑ Gopinath Bordoloi , Indian Freedom Fighter, indianetzone.com ശേഖരിച്ച തീയതി 01 ജൂൺ 2010
- ↑ rediff.com ശേഖരിച്ച തീയതി 01 ജൂൺ 2010