1871 ആഗസ്റ്റ് മാസം ഇരുപത്തി ഒന്നിന് പൂനെയിലെ ഒരു സാധാരണ കുടുംബത്തിൽ ഗോപാല കൃഷ്ണ ദേവധാർ ജനിച്ചു . പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. 1904 ൽ എം.എ. പാസ്സായതിനു ശേഷം അവിടെത്തന്നെ ആര്യൻ വിദ്യാ സൊസൈറ്റി ഹൈസ്കൂളിന്റെ പ്രിൻസിപ്പലായി . പിന്നീട് അതേ സ്ഥാപനത്തിന്റെ മാനേജിങ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു . ഗോപാല കൃഷ്ണ ഗോഖലെ , ലോകമാന്യ തിലക് തുടങ്ങിയ നേതാക്കളുടെ ആദർശങ്ങളും പ്രവർത്തനങ്ങളും ദേവധാറിന്റെ രാഷ്ട്രീയ ബോധം നിർണ്ണയിക്കുന്നതിലും സാമൂഹ്യബോധം വളർത്തിയെടുക്കുന്നതിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ നല്ല ഭാവിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ കഴിയുന്ന അർപ്പണ മനോഭാവത്തോടെ ചുമതലകൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരു യുവ തലമുറയെ കണ്ടെത്താനും പരിശീലിപ്പിക്കാനും വേണ്ടി ഗോപാല കൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരത സേവാ സംഘത്തിന്റെ - Servants of India Society - (SIS)- മൂന്ന് സ്ഥാപക മെമ്പർമാരിൽ ഒരാൾ ദേവധാർ ആയിരുന്നു. പിന്നീട് ന്റെ പ്രെസിഡന്റായി ദേവധാർ ചുമതലയേറ്റു. സ്ത്രീ വിദ്യാഭ്യാസം , പാർശ്വവൽക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരെയും ഉദ്ധരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തന പദ്ധതികൾ , അത്തരത്തിലുള്ളവർക്കുവേണ്ടിയുള്ള സ്പെഷ്യൽ സ്കൂളുകൾ, അവർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തിക സഹായങ്ങൾ എന്നീ കാര്യങ്ങൾക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു. ബോംബെ സെൻട്രൽ ഹൌസിങ് സൊസൈറ്റിയുടെ പ്രസിഡന്റ് , ബോംബെ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിട്യൂട്ടിന്റെ ഉപാധ്യക്ഷൻ , ബോംബെ പ്രൊവിൻഷ്യൻ ബാങ്കിന്റെ ഡയറക്ടർ , സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ , മഹാരാഷ്ട്രയിലെ ഹരിജൻ സംഘത്തിന്റെ പ്രസിഡന്റ് , സെൻട്രൽ ഫാമിൻ റിലീഫ് കമ്മിറ്റിയുടെ സെക്രട്ടറി തുടങ്ങി ഒരുപാട് സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. 1935 നവംബർ 17 ന് ഗോപാലകൃഷ്ണ ദേവധാർ അന്തരിച്ചു.

കേരളത്തിലെ പ്രവർത്തനം തിരുത്തുക

1921ലെ 'മലബാർ കലാപ'ത്തെ തുടർന്ന് കലുഷിതമായ കേരളത്തിന്റെ സാമൂഹ്യാവസ്ഥ പഠിക്കാൻ SIS ന്റെ നേതൃത്വത്തിൽ ഗോഖലെ മലബാറിലേക്ക് അയച്ച നാലംഗസംഘത്തിന്റെ തലവനായി ഗോപാലകൃഷ്ണ ദേവധാർ നിയോഗിക്കപ്പെട്ടു.1921 സെപ്റ്റംബർ മാസത്തിൽ മലബാറിലെത്തി.കലാപം നാശം വിതച്ച പ്രദേശത്ത് സാന്ത്വനമായി റിലീഫ് ക്യാമ്പുകൾ ആരംഭിച്ചു. ക്യാമ്പിലെ അഭയാർഥി കൾക് ഭക്ഷണത്തിനും വസ്ത്രത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഭാവനകൾ സങ്കടിപ്പിച്ചു.ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിനുശേഷം 36000യ-രൂപ ബാക്കി വന്നു.വിദ്യാഭ്യാസത്തിന്റെ കുറവാണ് കലാപം പോലുള്ള വിധ്വംസന പ്രവർത്തനങ്ങൾക്ക് കാരണമാകുന്നതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ മലബാറിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി DMRT -ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റ്‌ (ദേവധാർ മലബാർ പുനരുദ്ധാരണ സംഘം) എന്ന സംഘം രൂപീകരിച്ച് തുക കൈമാറി.DMRT മലബാറിന്റെ വിവിധ ഭാഗങ്ങളിൽ എലിമെന്ററി സ്കൂളുകൾ സ്ഥാപിച്ചുതാനൂരിൽ ആദ്യം സ്ഥാപിച്ചത് നിശാപ്പാഠശാലയണത്രേ. ഇപ്പോൾ നിലവിലുള്ള താനൂർ പോലീസ് സ്റ്റേഷനു് സമീപം ഒരു ചായക്കടക്ക് മുകളിലായി ആളുകൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു രാത്രികാല പഠന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

അവലംബം തിരുത്തുക

  • സ്കൂൾ വിക്കി
  • .മലബാർ മാന്വൽ
"https://ml.wikipedia.org/w/index.php?title=ഗോപാലകൃഷ്ണ_ദേവധാർ&oldid=3944145" എന്ന താളിൽനിന്ന് ശേഖരിച്ചത്