ഗോതമ്പ് പുട്ട്
ഒരിനം രുചിയേറിയ ഭക്ഷണം
കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്. ദക്ഷിണമലബാറിൽ പിട്ട് എന്നും ചിലയിടങ്ങളിൽ പൂട്ട് എന്നും അറിയപ്പെടുന്നുണ്ട്. നനച്ച ഗോതമ്പുപൊടി ആവിയിൽ പുഴുങ്ങിയാണ് സാധാരണ ഗോതമ്പ്പുട്ടുണ്ടാക്കുന്നത്. ഗോതമ്പുപൊടി കൂടാതെ അരിപ്പൊടിയും റവയും റാഗിയും (പഞ്ഞപ്പുൽപ്പൊടി) മരച്ചീനിപ്പൊടിയും ഉപയോഗിയ്‌ക്കാറുണ്ട്
ചേരുവകൾ
തിരുത്തുക- ഗോതമ്പുപൊടി -ഒരു കപ്പ്
- തേങ്ങ- ഒരു കപ്പ്
- പാട നീക്കിയ പാൽ -കാൽ കപ്പ്
- ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിരുത്തുകഗോതമ്പുപൊടി ഒരു അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവി കയറ്റുക. തണുത്തു കഴിഞ്ഞാൽ ചെറു ചൂടുള്ള പാൽ പൊടിയിൽ തളിച്ച് ഉപ്പും തേങ്ങയും ചേർത്ത് കട്ടയില്ലാതെ നനയ്ക്കണം.ചിരട്ടപ്പുട്ടായോ, കുറ്റിപ്പുട്ടായോ പുഴുങ്ങി ചൂടോടെ ഉപയോഗിയ്ക്കുക.[1]
അവലംബം
തിരുത്തുക- ↑ ഭക്ഷണവും പോഷണവും. ഡി.സി. ബുക്ക്സ്. 2013 .പു.305