ബി.സി. 108 വരെ നിലനിന്നിരുന്ന ഗോജോസാൻ (Gojoseon Hangul고조선; Hanja古朝鮮) ആദ്യ കൊറിയൻ സാമ്രാജ്യം ആയിരുന്നു. കൊറിയൻ ഐതിഹ്യമനുസരിച്ച് ഡാൻഗുൻ [1] ആണ് ഈ രാജ്യം സ്ഥാപിച്ചത്. കൊറിയയുടെ അതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വികസിതമായിരുന്ന സംസ്കാരമായ ഗോജോസാൻ പിന്നീട് അവിടം ഭരിച്ച രാജ്യങ്ങൾക്ക് ശക്തമായ അടിത്തറ പണിതു. 1392-ൽ സ്ഥാപിതമായ ജോസാനിൽനിന്നും വേർതിരിക്കാനായി പുരാതനം എന്നർത്ഥമുള്ള ഗോ (고, 古) എന്ന വാക് ചേർത്താണ് ഗോജോസാൻ എന്ന് ഈ സാമ്രാജ്യത്തെ വിളിക്കുന്നത്. സാംഗുക് യുസ(മൂന്ന് രാജ്യങ്ങളുടെ ഓർമ്മക്കുറിപ്പ്), അനുസരിച്ച് 2333 ബി.സിയിലാണ് സ്വർഗ്ഗീയ രാജകുമാരനായ ഹ്വാനങിന്റെയും കരടി-സ്ത്രീയായിരുന്ന അൻങേയോയുടെയും പുത്രനായ ഡാൻഗുൻ ഗോജോസാൻ രാജ്യം സ്ഥാപിച്ചത്. ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത ഇതിഹാസങ്ങളിൽ നിന്നുള്ള ഒരു പുരാണ കഥാപാത്രമാണ് ഡാൻഗുൻ,[2] എന്നിരുന്നാലും ചിലർ ഡാൻഗുനുമായി ബന്ധപ്പെട്ട ഇതിഹാസങ്ങൾ അന്ന് ആ പ്രദേശത്ത് നിലനിന്നിരുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നു. [3] കൊറിയൻ സ്വത്വം വികസിപ്പിക്കുന്നതിൽ ഡംഗൂണിന്റെ ഐതിഹ്യം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ന്, ഉത്തര കൊറിയയിലും[4] ദക്ഷിണ കൊറിയയിലും ഗോജോസോൺ സ്ഥാപിതമായ തീയതിയായ ഒക്ടോബർ 3, ഔദ്യോഗികമായി ദേശീയ സ്ഥാപക ദിനമായി ആഘോഷിക്കുന്നു.

ഗോജോസാൻ Gojoseon

朝鮮
조선
Joseon
Unknown(2333BC?)–108 BC
Gojoseon in 108 BC
Gojoseon in 108 BC
തലസ്ഥാനംWanggeom
പൊതുവായ ഭാഷകൾYe-Maek language (Koreanic)
Classical Chinese
മതം
Shamanism
ഭരണസമ്പ്രദായംMonarchy
King 
• 2333 BC ? - ?
Dangun (first)
• ? - ?
Gija
• ? - 194 BC
Jun
• 194 BC - ?
Wi Man
• ? - 108 BC
Wi Ugeo (last)
Historical eraAncient
• Established
Unknown(2333BC?)
• Coup by Wi Man
194 BC
109–108 BC
• Fall of Wanggeom
108 BC
ശേഷം
Buyeo kingdom
Samhan
Four Commanderies of Han
Today part ofNorth Korea
South Korea
China
'Korean name'
Hangul
Hanja
Revised RomanizationGojoseon
McCune–ReischauerKojosŏn
IPAകൊറിയൻ ഉച്ചാരണം: [ko.dʑo.sʌn]
Original name
Hangul
Hanja
Revised RomanizationJoseon
McCune–ReischauerChosŏn
IPAകൊറിയൻ ഉച്ചാരണം: [tɕo.sʌn]
  1. https://folkency.nfm.go.kr/en/topic/detail/5336
    • Seth, Michael J. (2010). A History of Korea: From Antiquity to the Present. Rowman & Littlefield Publishers. p. 443. ISBN 978-0-7425-6717-7.
  2. "Dangun". Academy of Korean Studies.
  3. uriminzokkiri 우리민족끼리 official website of the Democratic People's Republic of Korea
"https://ml.wikipedia.org/w/index.php?title=ഗോജോസാൻ&oldid=3702546" എന്ന താളിൽനിന്ന് ശേഖരിച്ചത്