ഗേറ്റ്സ് ഒഫ് ദി ആർട്ടിക് ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗേറ്റ്സ് ഒഫ് ദി ആർട്ടിക് (ഇംഗ്ലീഷ്: Gates of the Arctic National Park and Preserve). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം കൂടിയാണ് ഇത്. 8,472,506 ഏക്കർ (3,428,702 ഹെ) വിസ്തൃതിയുള്ള, ഈ ദേശീയോദ്യാനത്തിന് അമേരിക്കയിലെ ദേശീയോദ്യാനങ്ങളിൽ വെച്ച് വലിപ്പത്തിൽ രണ്ടാം സ്ഥാനമാണുള്ളത്. ബ്രൂക്സ് മലനിരകളുടെ ഒരു ഭാഗം ദേശീയോദ്യാനത്തിന്റെ പരിധിയിൽ വരുന്നു. 1978 ഡിസംബർ 1ന്, ഈ പ്രദേശത്തിന് ദേശീയ സ്മാരക പദവി ലഭിച്ചിരുന്നു. 1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെ ഗേറ്റ്സ് ഓഫ് ദി ആർട്ടിക്കിന് ദേശീയോദ്യാന പദവി ലഭിച്ചു.[3]
Gates of the Arctic National Park and Preserve | |
---|---|
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape) | |
Location | Bettles, Alaska |
Coordinates | 67°47′N 153°18′W / 67.783°N 153.300°W |
Area | 8,472,506 ഏക്കർ (34,287.02 കി.m2)[1] |
Established | December 2, 1980 |
Visitors | 11,177 (in 2017)[2] |
Governing body | National Park Service |
Website | ഔദ്യോഗിക വെബ്സൈറ്റ് |
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2018-02-26.
- ↑ "Gates of the Arctic Wilderness". Wilderness.net. Archived from the original on 2016-03-05. Retrieved 2012-03-06.
ഇതും കാണുക
തിരുത്തുകബിബ്ലിയോഗ്രാഫി
തിരുത്തുക- Marshall, Robert (1956), Alaska Wilderness, George Marshall ed., (2005 reprint), University of California Press ISBN 0-520-24498-2
- Marshall, Robert (1933), Arctic Village. H. Smith and R. Haas, New York.
ബാഹ്യ ലിങ്കുകൾ
തിരുത്തുകGates of the Arctic National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ഗേറ്റ്സ് ഒഫ് ദി ആർട്ടിക് ദേശീയോദ്യാനം യാത്രാ സഹായി
- Official website - National Park Service
- Alaskan parklands - National Park Service