ഗെയ്ൽ പാട്രിക്
ഗെയ്ൽ പാട്രിക് (ജനനം മാർഗരറ്റ് ലാവെൽ ഫിറ്റ്സ്പാട്രിക്, ജൂൺ 20, 1911 - ജൂലൈ 6, 1980) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ടെലിവിഷൻ നിർമ്മാതാവുമായിരുന്നു. പലപ്പോഴും താന്തോന്നിയായ പെൺകുട്ടിയോ മറ്റ് സ്ത്രീ വേഷങ്ങളോ അവതരിപ്പിച്ചിരുന്ന അവർ പ്രധാനമായും മൈ മാൻ ഗോഡ്ഫ്രെ (1936), സ്റ്റേജ് ഡോർ (1937), മൈ ഫേവറിറ്റ് വൈഫ് (1940) തുടങ്ങി 1932 നും 1948 നും ഇടയിൽ 60-ലധികം ഫീച്ചർ ഫിലിമുകളിൽ പ്രത്യക്ഷപ്പെട്ടു.
ഗെയ്ൽ പാട്രിക് | |
---|---|
ജനനം | മാർഗരറ്റ് ലാവെൽ ഫിറ്റ്സ്പാട്രിക് ജൂൺ 20, 1911 ബർമിംഗ്ഹാം, അലബാമ, യു.എസ്. |
മരണം | ജൂലൈ 6, 1980 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 69)
മറ്റ് പേരുകൾ |
|
കലാലയം | ഹോവാർഡ് കോളജ് |
സജീവ കാലം | 1932–1973 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 2 |
അഭിനയത്തിൽ നിന്ന് വിരമിച്ച ശേഷം, ഗെയ്ൽ പാട്രിക് ജാക്‌സൺ എന്ന പേരിൽ പൈസാനോ പ്രൊഡക്ഷൻസിന്റെ പ്രസിഡന്റും പെറി മേസൺ ടെലിവിഷൻ പരമ്പരയുടെ (1957-66) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി അവർ മാറി. പെറി മേസൺ സംപ്രേഷണം ചെയ്ത ഒമ്പത് വർഷത്തിനിടെ പ്രൈം ടൈമിലെ ഏക വനിതാ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു അവർ. നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസിന്റെ വൈസ് പ്രസിഡന്റായും അതിന്റെ ഹോളിവുഡ് ചാപ്റ്ററിന്റെ പ്രസിഡന്റായും രണ്ട് തവണ (1960-62) സേവനമനുഷ്ഠിച്ച അവർ അക്കാഡമിയിൽ നേതൃശേഷിയിൽ സേവനമനുഷ്ഠിച്ച ആദ്യ വനിതയും 1983 വരെ അതിന്റെ ഏക വനിതാ മേധാവിയുമായി മാറി.