ഗെന ഡിമിട്രോവ
ഒരു ബൾഗേറിയൻ ഓപ്പറ ഉച്ചസ്വര ഗായികയാണ് ഗെന ഡിമിട്രോവ (English: Ghena Dimitrova (ബൾഗേറിയൻ: Гeна Димитрова).[1] നാലു പതിറ്റാണ്ട് നീണ്ട ഗെനയുടെ കരിയറിൽ അവരുടെ ശബ്ദവും ഓപ്പറ വേഷങ്ങളും വളരെ പ്രസിദ്ധമാണ്.[2][3]
ഗെന ഡിമിട്രോവ | |
---|---|
ജനനം | |
മരണം | ജൂൺ 11, 2005 | (പ്രായം 64)
തൊഴിൽ | Opera singer (soprano) |
ആദ്യകാല ജീവിതം
തിരുത്തുക1941 മെയ് ആറിന് ബൾഗേറിയയിലെ ബെഗ്‌ലെഗ് എന്ന ഗ്രാവമത്തിൽ ജനിച്ചു. സ്‌കൂളിലെ ഗായക സംഘത്തിൽ പാടാൻ തുടങ്ങി. അവരുടേത് നല്ല ഗംഭീരമായ ശബ്ദമായതിനാൽ ബൾഗേറിയയിലെ നാഷണൽ അക്കാദമി ഓഫ് മ്യൂസിക്കിൽ പഠിക്കാൻ അവസരം ലഭിച്ചു. 1959 മുതൽ 1964 വരെ പ്രമുഖ ഓപ്പറ സംഗീത അധ്യാപകനായിരുന്ന ക്രിസ്റ്റോ ബ്രാംബറോവിന് കീഴിൽ സംഗീത പഠനം നടത്തി. അക്കാദമിയിലെ പഠന ശേഷം അവർ സംഗീത അധ്യാപികയായി. ഇറ്റാലിയൻ റൊമാന്റിക് ഒാപ്പറ ഗാനരചയിതാവായ ജ്യൂസേപ്പെ വേർഡിയുടെ നബുക്കോ എന്ന ഒപ്പറ അവതരിപ്പിച്ച് കൊണ്ട് 1967ലാണ് പിന്നീട് അരങ്ങേറ്റം നടത്തിയത്.
അംഗീകാരങ്ങൾ
തിരുത്തുക1970ൽ സോഫിയ ഇൻർനാഷണൽ സിംഗിങ് മൽസരത്തിൽ വിജയിയായതോടെ ഇറ്റലിയിലെ മിലനിലുള്ള ഒാപ്പറ ഹൗസായ ലാ സ്‌കാല - ടീട്രോ അല സ്‌കാല-യിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചു.
അവലംബം
തിരുത്തുക- ↑ Blyth, Alan (27 June 2005). "Ghena Dimitrova, Obituary". The Guardian. Retrieved 6 May 2016.
- ↑ "Ghena Dimitrova, Obituary". The Telegraph. 13 June 2005. Retrieved 6 May 2016.
- ↑ Associated Press (13 June 2005). "Ghena Dimitrova, 64, Soprano Known for Powerful Voice, Is Dead". The New York Times. Retrieved 6 May 2016.