പഞ്ചാബി നാടോടി ഗാനങ്ങളിലും നൃത്തങ്ങളിലും ഒരു സംഗീത ഉപകരണമായി ഉപയോഗിക്കുന്ന ഒരു ലോഹപ്പാത്രമാണ് ഗഗർ ( പഞ്ചാബി: ਗਾਗਰ , ഉച്ചാരണം: ഗെഗെർ). ഇത് വെള്ളം സംഭരിക്കാൻ കൂടി ഉപയോഗിച്ചുവരുന്നു. രണ്ട് കൈവിരലുകളിലും മോതിരങ്ങൾ ധരിച്ച് ഇത് വാദനം ചെയ്യുന്നു. മറ്റ് സംഗീത ഉപകരണമായ ഘർഹയുമായി ഇതിന് വളരെ സാദൃശ്യമുണ്ട്. [1] പഞ്ചാബിലെ മജ മേഖലയിലെ (അമൃത്‍സർ, ഗുരുദാസ്പൂർ, താരാന്തരൻ ജില്ലകൾ) ക്ഷീരകച്ചവടക്കാർ പാൽ ശേഖരിക്കുന്നതിനും പരമ്പരാഗതമായി ഗഗർ ഉപയോഗിക്കുന്നു.

ഗെഗെർ ആയി ഉപയോഗിക്കുന്ന ലോഹപ്പാത്രം

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "PUNJAB'S BHANGRA INSTRUMENTS". www.vikramasentamritsar.com. Archived from the original on 2012-05-21. Retrieved 10 Mar 2012.
"https://ml.wikipedia.org/w/index.php?title=ഗെഗെർ&oldid=3305278" എന്ന താളിൽനിന്ന് ശേഖരിച്ചത്