ഗൂഗിൾ നെസ്റ്റ്(സ്മാർട്ട് സ്പീക്കറുകൾ)
ഗൂഗിൾ നെസ്റ്റ് ബ്രാൻഡിന് കീഴിൽ ഗൂഗിൾ വികസിപ്പിച്ചെടുത്ത സ്മാർട്ട് സ്പീക്കറുകളുടെ ഒരു നിരയാണ് ഗൂഗിൾ ഹോം എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഗൂഗിൾ നെസ്റ്റ്. 2016 മേയ് മാസത്തിൽ ഈ ഉപകരണം പ്രഖ്യാപിക്കുകയും 2016 നവംബറിൽ അമേരിക്കയിൽ പുറത്തിറക്കുകയും ചെയ്തു. ആഗോളതലത്തിൽ 2017 ൽ പലപ്പോഴായി പുറത്തിറങ്ങി.[2]
ഡെവലപ്പർ | |
---|---|
തരം | Smart speaker |
പുറത്തിറക്കിയ തിയതി | നവംബർ 4, 2016 |
വിറ്റ യൂണിറ്റുകൾ | 52 million[1] |
ഇൻപുട് | Voice commands, limited physical touch surface |
കണക്ടിവിറ്റി | Wi-Fi dual-band (2.4/5 GHz) 802.11b/g/n/ac, Bluetooth |
വെബ്‌സൈറ്റ് | Google Nest |
ഗൂഗിൾ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് മുഖേന ഗൂഗിൾ ഹോം സ്മാർട്ട് സ്‌പീക്കറുമായി സംവദിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. ഗൂഗിളിന്റെ തന്നെയും മറ്റ് സേവനദാതാക്കളുടെയും പലവിധത്തിലുള്ള സേവനങ്ങൾ ഈ സ്‌പീക്കറിൽ സംയോജിപ്പിച്ചിരിക്കുന്നു. സംഗീതം കേൾക്കാനും, വീഡിയോ അല്ലെങ്കിൽ ഫോട്ടോ എന്നിവ പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനും ശബ്ദം മുഖേന ഉപയോക്താകൾക്ക് കഴിയും. ഹോം ഓട്ടോമേഷൻ പിന്തുണ ഈ ഉപകരണത്തിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ ശബ്ദം ഉപയോഗിച്ച് സ്മാർട്ട് ഹോം വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കുന്നു. ഒരു വീട്ടിലെ വിവിധ മുറികളിൽ ഓരോ ഗൂഗിൾ ഹോം സ്മാർട്ട് സ്‌പീക്കർ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം സമന്വയിപ്പിക്കാവുന്നതാണ്. ഏപ്രിൽ 2017 ലെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് മുഖേന ആറു പേരുടെ വരെ ശബ്ദം തിരിച്ചറിയാനുള്ള ശേഷി ഈ ഉപകരണം നേടി. കാനഡയിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും ഹാൻഡ്‌സ് ഫ്രീ ഫോൺ കോളിംഗ്; ഷെഡ്യൂൾ ചെയ്ത ഇവന്റുകൾക്ക് മുമ്പുള്ള സജീവമായ ഓർമ്മപ്പെടുത്തലുകൾ; മൊബൈൽ ഉപകരണങ്ങളിലോ ക്രോംകാസ്റ്റ്(Chromecast) പ്രാപ്തമാക്കിയ ടെലിവിഷനുകളിലോ ദൃശ്യ പ്രതികരണങ്ങൾ മുതലയാവ ആകാം; ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിംഗ്; ഒപ്പം ഓർമ്മപ്പെടുത്തലുകളും കലണ്ടർ കൂടിക്കാഴ്‌ചകളും ചേർക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്.[2]
2016 നവംബറിൽ പുറത്തിറങ്ങിയ യഥാർത്ഥ ഗൂഗിൾ ഹോം സ്പീക്കറിന് മുകളിൽ നിറമുള്ള സ്റ്റാറ്റസ് എൽഇഡികൾ ഉള്ളതും, സിലിണ്ടർ ആകൃതിയുമാണ് ഉണ്ടായിരുന്നത്. 2017 ഒക്ടോബറിൽ, ഉൽപ്പന്ന നിരയിലേക്ക് രണ്ട് കൂട്ടിച്ചേർക്കലുകൾ ഗൂഗിൾ പ്രഖ്യാപിച്ചു, മിനിയേച്ചർ പക്ക് ആകൃതിയിലുള്ള(puck-shaped) ഗൂഗിൾ ഹോം മിനിയും വലിയ ഗൂഗിൾ ഹോം മാക്സും. 2018 ഒക്‌ടോബറിൽ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ള സ്‌മാർട്ട് സ്പീക്കറായ ഗൂഗിൾ ഹോം ഹബ് കമ്പനി പുറത്തിറക്കി. 2019 മെയ് മാസത്തിൽ, ഗൂഗിൾ ഹോം ഉപകരണങ്ങൾ ഗൂഗിൾ നെസ്റ്റ് ബാനറിന് കീഴിൽ റീബ്രാൻഡ് ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിക്കുകയും വലിയ സ്‌മാർട്ട് ഡിസ്‌പ്ലേയായ നെസ്റ്റ് ഹബ് മാക്‌സ് അനാവരണം ചെയ്യുകയും ചെയ്തു.[3]
ഇതും കാണുക
തിരുത്തുക- ആമസോൺ എക്കോ
- ഹോംപോഡ്
- ഇൻവോക്ക്
അവലംബം
തിരുത്തുക- ↑ "RBC Analyst Says 52 Million Google Home Devices Sold to Date and Generating $3.4 Billion in 2018 Revenue". December 24, 2018.
- ↑ 2.0 2.1 ""Google Nest speakers and displays"". March 6, 2023.
- ↑ "Google Home vs Nest Audio vs Mini vs Max vs Hub vs Hub Max". March 6, 2023.