ഗുർശരൺ കൗർ
ഗുർശരൺ കൗർ കോഹ്‌ലി (ജനനം; 13 സെപ്റ്റംബർ 1937) ഒരു ഇന്ത്യൻ ചരിത്ര പ്രൊഫസറും എഴുത്തുകാരിയും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിധവയുമാണ്.
ഗുർശരൺ കൗർ കോഹ്‌ലി | |
---|---|
മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭാര്യ | |
In role 22 May 2004 – 26 May 2014 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | ഷീല ഗുജ്‌റാൾ |
പിൻഗാമി | യശോദാബെൻ മോദി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗുർശരൺ കൗർ കോഹ്‌ലി 13 സെപ്റ്റംബർ 1937 ചക്വാൽ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ പഞ്ചാബ്, പാക്കിസ്താൻ) |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | |
കുട്ടികൾ | 3 (including Upinder and Daman) |
വസതി | 3, Motilal Nehru Marg, New Delhi |
ജോലി | |
ആദ്യകാല ജീവിതം
തിരുത്തുകബർമ-ഷെല്ലിലെ എഞ്ചിനീയറായിരുന്ന സർദാർ ചത്താർ സിംഗ് കോഹ്‌ലിയുടെയും[1] ശ്രീമതി ഭഗവന്തി കൗറിന്റേയും ഏഴ് സഹോദരങ്ങളിൽ ഇളയവളായി 1937 സെപ്റ്റംബർ 13-ന് ബ്രിട്ടീഷ് ഇന്ത്യയിലെ ജലന്ധറിൽ ഗുർശരൺ കൗർ ജനിച്ചു. കൗറിന് നാല് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലുൾപ്പെട്ട പഞ്ചാബിലെ ഝലം ജില്ലയിലെ ധക്കം ആയിരുന്നു അവരുടെ പൂർവ്വിക ഗ്രാമം (ഇപ്പോൾ പാകിസ്ഥാനിലെ പഞ്ചാബിൽ). ന്യൂഡൽഹിയിലെ സിഖ് സമൂഹത്തിൽ കീർത്തനാലാപനത്തിലൂടെ അറിയപ്പെടുന്ന കൗർ കൂടാതെ ജലന്ധർ റേഡിയോയിലും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.[2]
പിൽക്കാല ജീവിതം
തിരുത്തുക2004ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായതിനു ശേഷം വിദേശ സന്ദർശനങ്ങളിൽ അവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കുടുംബം ഏറെക്കുറെ പ്രശസ്തിയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചിരുന്നു. അവരുടെ മൂന്ന് പെൺമക്കളായ ഉപീന്ദർ, ദാമൻ, അമൃത് എന്നിവർ വിജയകരമായ രാഷ്ട്രീയേതര ജീവിതം നയിച്ചിരുന്നവാരാണ്.[3] അശോക സർവകലാശാലയിലെ ചരിത്ര പ്രൊഫസറാണ് ഉപീന്ദർ കൗർ. ഏൻഷ്യന്റ് ഡൽഹി (1999), എ ഹിസ്റ്ററി ഓഫ് ഏൻഷ്യന്റ് ആൻഡ് ഏർലി മിഡീവൽ ഇന്ത്യ (2008) എന്നിവ ഉൾപ്പെടെ ആറ് പുസ്തകങ്ങൾ അവർ രചിച്ചിട്ടുണ്ട്.[4] ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ഗുജറാത്തിലെ ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻ്റിൽ നിന്നും ബിരുദം നേടിയ ദാമൻ കൗർ, ദി ലാസ്റ്റ് ഫ്രോണ്ടിയർ: പീപ്പിൾ ആൻഡ് ഫോറസ്റ്റ്സ് ഇൻ മിസോറാം എന്ന കൃതിയുടെയും നയൻ ബൈ നയൻ എന്ന നോവലിന്റെയും രചയിതാവാണ്.[5] അമൃത് സിങ് ACLU ൽ (അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ) സ്റ്റാഫ് അറ്റോർണിയാണ്.[6]
അവലംബം
തിരുത്തുക- ↑ Strictly Personal Book by Daman Singh
- ↑ First Lady for all seasons
- ↑ "Dr. Manmohan Singh: Personal Profile". Prime Minister's Office, Government of India. Archived from the original on 3 March 2009. Retrieved 4 April 2009.
- ↑ Raote, Rrishi (10 October 2008). "This Singh is King of History". Business Standard. Retrieved 4 April 2009.
- ↑ "Meet Dr. Singh's daughter". Rediff.com. 28 January 2009. Retrieved 4 April 2009.
- ↑ Rajghatta, Chidanand (21 December 2007). "PM's daughter puts White House in the dock". ToI. Retrieved 13 October 2008.