അസർബൈജാനിൽ നിന്നുള്ളതും കന്നുകാലി സംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നതുമയാ, ഒരു നായ ഇനമാണ് ഗുർദ്ബസാർ അല്ലെങ്കിൽ അസർബൈജാനി വൂൾഫ്ഹൗണ്ട്. ഈ ഇനം നായകൾ പ്രധാനമായും അസർബൈജാൻ പ്രദേശത്ത്, പ്രത്യേകിച്ച് കരാബാഖ് മേഖലയിൽ, രൂപപ്പെടുകയും ഇവിടെ വ്യാപിക്കുകയും ചെയ്തു.

ഗുർദ്ബസാർ
Originഅസർബൈജാൻ
Traits
Weight Male 55-65 kg
Female 45-50 kg
Height Male കുറഞ്ഞത് 72 cm
Female 65 cm
Life span 12-15
Dog (domestic dog)

ഈ ഇനം നായകൾ പൊതുവേ അറിയപ്പെടുന്നത് ഗുർദ്ബസാർ അല്ലെങ്കിൽ അസർബൈജാനി വൂൾഫ്ഹൗണ്ട് എന്നീ പേരുകളിലാണ്. 'ചെന്നായയെ തടുക്കുന്നവൻ' എന്നാണ് ഗുർദ്ബസാർ എന്ന പേരിന്റെ അർത്ഥം. എന്നാൽ ചില പ്രദേശങ്ങളിൽ ഇതേയിനം മറ്റു ചില പേരുകളിലും അറിയപ്പെടുന്നു. ഗോയുനിതി ('ആടിനെ സംരക്ഷിക്കുന്ന നായ'), അലബാഷ്, ഗുർദ്('ചെന്നായ') എന്നിവ ഗുർദ്ബസാറിന്റെ മറ്റു പേരുകളാണ്.[1]

കന്നുകാലി ഫാമുകളിൽ ആണ് ഇവയെ കൂടുതലായും ഉപയോഗിക്കുന്നത്. മേച്ചിൽപ്പുറങ്ങളിലും ശൈത്യകാല പ്രദേശങ്ങളിലുമാണ് ഇവയെ പ്രധാനമായും വളർത്തുന്നത്. പർവതപ്രദേശങ്ങൾക്കും സമതലങ്ങൾക്കും ഇവ ഒരുപോലെ അനുയോജ്യമാണ്.

ആദ്യകാലത്ത്, അസർബൈജാനി സഞ്ചാരികൾ തങ്ങളുടെ ആട്ടിൻ പറ്റങ്ങൾ, വീടുകൾ, പറമ്പുകൾ എന്നിവ സംരക്ഷിക്കാൻ ഗുർദ്ബസാറുകളെ ഉപയോഗിച്ചിരുന്നു. വേട്ടനായ്ക്കളായും ഇവയെ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഉടമയോടും കുടുംബത്തോടുമുള്ള വിശ്വസ്തതയിൽ വ്യത്യസ്തരായ ഈ ഇനം നായകൾ അപരിചിതരോട് വളരെ ക്രൂരമായി പെരുമാറുകയും ചെയ്യും. ഗുർദ്ബസാറിന്റെ ഉയർന്ന ശാരീരികക്ഷമതയും വിശ്വസ്തതയും ഈ ഇനത്തെ ഒരു മികച്ച ഗാർഡിയൻ ഡോഗ് ഇനമാക്കി മാറ്റി. നിലവിൽ, ചെന്നായകളിൽ നിന്നും മറ്റു വന്യമൃഗങ്ങളിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.

ശരീരഘടന

തിരുത്തുക

ഇടത്തരം അല്ലെങ്കിൽ വലുത് എന്നു പറയാവുന്ന ശരീരഘടനയാണ് ഗുർദ്ബസാർ നായകളുടേത്. 3 വയസ്സിൽ ഈ ഇനം നായകൾ മുതിർന്നവയായിത്തീരുന്നു. 15 വർഷമോ അതിൽ കൂടുതലോ ജീവിക്കുന്ന നായ്ക്കളെ ദീർഘായുസ്സായി കണക്കാക്കുന്നു.

അവർക്ക് ബലമേറിയ പേശികളുള്ള തലയാണുള്ളത്. താഴത്തെ താടിയെല്ലുകൾ വിശാലമായി തുറക്കാനും നന്നായി വലുതാക്കാനും കഴിയും. അവരുടെ മൂക്ക് വലതും കൂടുതലായും കറുപ്പ് നിറമുള്ളതുമാണ്. ചെവികൾ കണ്ണുകൾക്ക് നേർ അനുപാതത്തിലാണ്. വലിപ്പമുള്ള വെളുത്ത പല്ലുകൾ ഉണ്ട്. കഴുത്ത് ബലമേറിയതാണ്. ശക്തമായ പേശികളുള്ള, വീതിയുള്ള ഇടുപ്പാണ്. കനമുള്ള, ഇലാസ്തികതയുള്ള ത്വക്കാണ് ഇവയ്ക്കുള്ളത്. കണ്ണുകളുടെ നിറം പൊതുവേ കടും ബ്രൗൺ ആണ്. കൂടുതൽ കടും നിറമുള്ള കണ്ണുകളുള്ള നായ്ക്കൾക്ക് പ്രിയമേറുന്നതായി കണ്ടുവരുന്നു.[1]

ഗുർദ്ബസാർ ഇനത്തിലെ ആൺ നായകൾക്ക് 72 സെൻ്റീമീറ്ററും പെൺ നായകൾക്ക് 66 സെൻ്റിമീറ്ററും ഉയരമുണ്ട്. ശരാശരി ശരീരഭാരം യഥാക്രമം 52 കിലോഗ്രാം, 42 കിലോഗ്രാം എന്നിങ്ങനെയാണ്.


അടിസ്ഥാനപരമായി, അവർക്ക് ഇടതൂർന്ന രോമങ്ങളുണ്ട്. രോമങ്ങളുടെ വ്യത്യാസം കാരണം നായ്ക്കളെ മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു:[1]

  • നീളൻ രോമമുള്ളവ - ഇവയുടെ രോമത്തിന്റെ നീളം 10-12 സെന്റിമീറ്റർ വരെ ആണ്. കഴുത്തിനു ചുറ്റുമുള്ള നീളൻ രോമങ്ങൾ സട പോലെയും, കാലിന്റെ പിൻഭാഗത്തെ നീണ്ട രോമങ്ങൾ ട്രൗസർ പോലെയും നിൽക്കുന്നു. വാൽ കട്ടിയുള്ളതും ഇടതൂർന്ന രോമങ്ങളുള്ളതുമാണ്.
  • ഇടത്തരം രോമമുള്ളവ - ഇവയുടെ രോമത്തിന്റെ നീളം 5 മുതൽ 8 സെന്റിമീറ്റർ വരെ ആണ്.
  • കുറിയ രോമമുള്ളവ - ഇവയ്ക്ക് ഇടതൂർന്ന മുടിയുണ്ട്, മുടി ചെറുതാണ്. രോമങ്ങൾക്കു കീഴിലുള്ള ചർമ്മം നല്ല ആരോഗ്യമുള്ളതാണ്. കഴുത്തിൽ സടയോ കാലിനു പിന്നിൽ ട്രൗസറോ കാണപ്പെടുന്നില്ല.

അംഗീകാരം

തിരുത്തുക

2008 ഫെബ്രുവരി 7-ന് നടന്ന "കൊക്കേഷ്യൻ ഡോഗ് ബ്രീഡ്സ്" പബ്ലിക് അസോസിയേഷൻ്റെ മീറ്റിംഗിൽ പ്രോട്ടോക്കോൾ നമ്പർ 01-0208 പ്രകാരം ഗുർദ്ബസാർ ഇനത്തിന്റെ മാനദണ്ഡങ്ങൾ അംഗീകരിച്ചു.

നായ്പ്പോരുകൾ

തിരുത്തുക

അസർബൈജാൻ പ്രദേശത്ത് നായ്ക്കളുടെ പോരാട്ടത്തിന്റെ ചരിത്രം പുരാതന കാലം മുതൽക്കേ ഉള്ളതാണ്. അവധി ദിവസങ്ങളിൽ ഒരു വിനോദമെന്ന നിലക്ക് അസർബൈജാൻ ജനത നായ്പ്പോരുകൾ സംഘടിപ്പിച്ചു. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട നായ്ക്കൾക്ക് പ്രത്യേകം ഭക്ഷണം നൽകുന്നു. വഴക്കുകളിൽ നായ്ക്കളുടെ ശാരീരിക ദൗർബല്യങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി ചെവി, വാൽ ഭാഗങ്ങൾ ക്ലിപ്പ് ചെയ്യുന്നു. നായ്ക്കൾ ഇപ്പോഴും ചെറുതായിരിക്കുമ്പോൾ ഈ ക്ലിപ്പിങ്ങ് പ്രവർത്തനം സാധാരണയായി നടത്തി പോരുന്നു. ഇന്നും ഈ യുദ്ധങ്ങൾ നിലവിലുള്ളതായി പറയപ്പെടുന്നു. അസർബൈജാനിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നായ്പ്പോരുകളുടെ ആരാധകരെ കാണാം.[2]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2024-11-13. Retrieved 2024-11-12.
  2. "BAKIDA İT DÖYÜŞÜ ÇEMPİONATI KEÇİRİLDİ". musavat.com (in അസർബൈജാനി). Retrieved June 16, 2024.
"https://ml.wikipedia.org/w/index.php?title=ഗുർദ്ബസാർ&oldid=4139415" എന്ന താളിൽനിന്ന് ശേഖരിച്ചത്