ഗുലാബ് ബായ്

നൗതങ്കിയുടെ ഇന്ത്യൻ സ്റ്റേജ് പാട്ടുകാരി
(ഗുലാബ് ഭായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗുലാബ് ജാൻ എന്നറിയപ്പെടുന്ന ഗുലാബ് ബായ് (1926–1996), നൗതങ്കിയുടെ ഇന്ത്യൻ സ്റ്റേജ് പാട്ടുകാരി ആയിരുന്നു. [1] പരമ്പരാഗത സംഗീത നാടകത്തിലെ ആദ്യത്തെ വനിതാ കലാകാരിയായായ [2] അവരെ അതിന്റെ മുൻ‌നിര വക്താവായി കണക്കാക്കപ്പെടുന്നു.[3]വിജയം കൈവരിച്ച നൗതങ്കി ട്രൂപ്പായ ഗ്രേറ്റ് ഗുലാബ് തിയേറ്റർ കമ്പനിയുടെ സ്ഥാപകയായിരുന്നു അവർ.[4] 1990-ൽ നാലാമത്തെ ഉയർന്ന സിവിലിയൻ അവാർഡ് ആയ പദ്മശ്രീ ഇന്ത്യൻ സർക്കാർ അവർക്ക് നൽകുകയുണ്ടായി.[5]

ഗുലാബ് ബായ്
ജനനം1926
മരണം1996 (aged 69-70)
മറ്റ് പേരുകൾഗുലാബ് ജാൻ
തൊഴിൽസ്റ്റേജ് പെർഫോമർ
നാടോടി സംഗീതജ്ഞ
അറിയപ്പെടുന്നത്നൗതങ്കി
പുരസ്കാരങ്ങൾപത്മശ്രീ

ജീവിതരേഖ

തിരുത്തുക

1926 ൽ ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ബൽപൂർവയിലാണ് ഗുലാബ് ബായ് ജനിച്ചത്.[1][6]1931 ൽ കാൺപൂർ ഘരാനയിലെ ഉസ്താദ് ത്രിമോഹൻ ലാൽ, ഹത്രാസ് ഘരാനയിലെ ഉസ്താദ് മുഹമ്മദ് ഖാൻ എന്നിവരുടെ കീഴിൽ ഗാനരചനയിൽ ആധികാരിക പരിശീലനം ആരംഭിച്ച അവർ പതിമൂന്നാം വയസ്സിൽ ത്രിമോഹൻ ലാലിന്റെ നൗതങ്കി ട്രൂപ്പിൽ ചേർന്ന് പരസ്യമായി പ്രകടനം ആരംഭിച്ചുകൊണ്ട് കലാരൂപത്തിലെ ആദ്യത്തെ വനിതാ അവതാരകയായി. താമസിയാതെ, അവർ ഗാനാലാപനത്തിൽ വ്യക്തിഗത ശൈലി വികസിപ്പിച്ചെടുത്തു. അത് അവർക്ക് ഗുബ ജാൻ എന്ന അപര നാമം ലഭിക്കാനിടയായി.

ട്രിമോഹൻ ലാലിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഗ്രേറ്റ് ഗുലാബ് തിയറ്റർ കമ്പനി എന്ന പേരിൽ സ്വന്തമായി ഒരു നൗതങ്കി ട്രൂപ്പ് സ്ഥാപിക്കാൻ അവരുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി അവരെ സഹായിച്ചു.[4]കമ്പനി ഒരു തൽക്ഷണ വിജയമാണെന്ന് പറയപ്പെടുന്നു. കമ്പനിയുടെ മാനേജ്മെന്റിന്റെ ഉത്തരവാദിത്തവും വളർന്നുവരുന്ന പ്രായവും 1960 കളോടെ സ്വന്തം പ്രകടനങ്ങൾക്ക് കടിഞ്ഞാണിട്ടു.[2]പിന്നീട് നന്ദ ഗുഹയെന്നറിയപ്പെട്ട അവരുടെ ചെറിയ സഹോദരി സുഖ്‌ബാദനെ മുൻ‌നിര അവതാരകയായി വളർത്തി. [4]മകൾ മധുവും അറിയപ്പെടുന്ന പ്രകടനക്കാരിയാണ്. [2] ഔദ്യോഗിക ജീവിതത്തിന്റെ അവസാന ഭാഗം ഒരു കലാരൂപമെന്ന നിലയിൽ നൗതങ്കിയുടെ ആകർഷണം ക്രമേണ കുറഞ്ഞു. [6]

1990 ൽ സിവിലിയൻ അവാർഡ് പദ്മശ്രീ നൽകി ഇന്ത്യാ ഗവൺമെന്റ് അവരെ ആദരിച്ചു.[5]ആറുവർഷത്തിനുശേഷം, 70 വയസ്സുള്ളപ്പോൾ അവർ മരിച്ചു.[1]ഗുലാബ് ബായ്: ദി ക്യൂൻ ഓഫ് നൗതങ്കി തിയേറ്റർ എന്ന പേരിൽ ദീപ്തി പ്രിയ മെഹോത്രയുടെ ജീവചരിത്രത്തിൽ അവരുടെ ജീവിതം രേഖപ്പെടുത്തിയിട്ടുണ്ട്. പെൻ‌ഗ്വിൻ ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.[7] 2014 മെയ് മാസത്തിൽ കാൺപൂരിൽ വേദിയിൽ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പ്രമേയം കൂടിയായിരുന്നു അവരുടെ ജീവിത കഥ.[8]

  1. 1.0 1.1 1.2 Ananda Lal (2004). Gulab Bai (1926–96). The Oxford Companion to Indian Theatre. ISBN 9780195644463. Retrieved 28 September 2015.
  2. 2.0 2.1 2.2 "Dying Drama". Booji. 2015. Archived from the original on 10 May 2012. Retrieved 28 September 2015.
  3. Amazon profile. 2015. ASIN 0143100432.
  4. 4.0 4.1 4.2 Biography Page 179. Rediff. 2015. ISBN 9780143100430. Retrieved 29 September 2015.
  5. 5.0 5.1 "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.
  6. 6.0 6.1 "Penguin Books profile". Penguin Books. 2015. Retrieved 28 September 2015.
  7. Deepti Priya Mehrotra (2006). Gulab Bai: The Queen of Nautanki Theatre. Penguin India. p. 318. ISBN 9780143100430.
  8. "Actors and theatre artists watch the play 'Gulab Bai' in Lucknow". Times of India. 12 May 2014. Retrieved 29 September 2015.

പുറംകണ്ണികൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Deepti Priya Mehrotra (2006). Gulab Bai: The Queen of Nautanki Theatre. Penguin India. p. 318. ISBN 9780143100430.
"https://ml.wikipedia.org/w/index.php?title=ഗുലാബ്_ബായ്&oldid=3785519" എന്ന താളിൽനിന്ന് ശേഖരിച്ചത്