മഹാരാഷ്ട്രയിലെ സാമൂഹ്യ നവോത്ഥാന നായകനായിരുന്ന ജ്യോതി റാവു ഫൂലെ രചിച്ച മറാത്തി ഗ്രന്ഥമാണ് ഗുലാം ഗിരി. അടിമത്തം എന്നാണ് ഈ വാക്കിന്റെ അർത്ഥം. 1873 ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ ഫൂലെയുടെ ആശയ ചിന്താഗതികൾ പ്രതിപാദിച്ചിരിക്കുന്നു. ജാതി വ്യവസ്ഥക്കെതിരെ ശക്തമായ ‌പ്രതികരണങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. പതിന്നാറ് അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിൽ നാല് കവിതകളും ഉൾപ്പെടുത്തിയിരിക്കുന്നു. ജ്യോതിബായും ദോണ്ടിബ എന്ന സാങ്കൽപ്പിക കഥാ പാത്രവുമായുള്ള സംഭാഷണം എന്ന നിലയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. [1]

  1. https://feminisminindia.com/2017/04/14/jotiba-phule-gulamgiri/
"https://ml.wikipedia.org/w/index.php?title=ഗുലാം_ഗിരി&oldid=3230537" എന്ന താളിൽനിന്ന് ശേഖരിച്ചത്