ഗുരുവായൂർ ദേവസ്വത്തിൽ ജീവിച്ചിരുന്ന ഒരാനയായിരുന്നു 'രാമൻ കുട്ടി' [1]. 1958 മെയ് 17 ന് പുത്തില്ലത്ത് രാമൻ നമ്പൂതിരി രാമൻ കുട്ടിയെ ദേവസ്വത്തിൽ നടയിരുത്തി [2], [3] . നല്ല കറുപ്പ് നിറവും അഴകൊത്ത കൊമ്പുകളും ഉള്ള രാമൻ കുട്ടി ആനക്കമ്പക്കാരുടെ വളരെ ഇഷ്ടപ്പെട്ട ഒരാനയായിരുന്നു

ഗുരുവായൂർ ആനയോട്ടത്തിൽ രാമൻ കുട്ടി 12 തവണ ജേതാവായിട്ടുണ്ട്. [4], [5] . ഗുരുവായുരിൽ സ്ഥിരമായി എഴുന്നെള്ളിപ്പിനു രാമൻ കുട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. തൃശൂർ പൂരത്തിലും, പ്രത്യേകിച്ച് തിരുവമ്പാടിയുടെ മഠത്തിൽ പോക്കിനും പല തവണ പങ്കെടുത്തിട്ടുണ്ട് .

ആനക്കമ്പക്കാരുടെ ഹരമായിരുന്ന ഈ കൊമ്പൻ 2016 സപതംബർ 15 ന് ചെരിഞ്ഞു [6], [7]

  1. [1] Archived 2017-06-23 at the Wayback Machine.|guruvayurdevaswom.nic.in
  2. [2] Archived 2020-12-01 at the Wayback Machine.|english.mathrubhumi.com
  3. [3]| Doordarsan_Malayalam_Youtube.com
  4. [4]|youtube.com
  5. [5][പ്രവർത്തിക്കാത്ത കണ്ണി]|ജന്മഭൂമി പത്രം
  6. [6] Archived 2020-12-01 at the Wayback Machine.|Mathrubhumi Daily
  7. [7]|youtube.com
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_രാമൻ_കുട്ടി&oldid=3803897" എന്ന താളിൽനിന്ന് ശേഖരിച്ചത്