ഗുരുജി.കോം
ഇന്റർനെറ്റിലെ ഒരു സെർച്ച് എഞ്ചിനാണ് ഗുരുജി.കോം. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി ഐ.ഐ.ടിയിൽ നിന്നും ബിരുദം നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.[1] ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും.
വ്യവസായം | ഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ |
---|---|
സ്ഥാപിതം | ബെംഗളൂരു, ഇന്ത്യ (ഒക്ടോബർ 16, 2006) |
ആസ്ഥാനം | , ബെംഗളൂരു , |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | അനുരാഗ് ഡൊദ്, ഗൗരവ് മിശ്ര |
വെബ്സൈറ്റ് | Guruji.com |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-23. Retrieved 2011-02-22.
പുറം കണ്ണികൾ
തിരുത്തുക- ഗുരുജി.കോം
- http://www.guruji.com/en/Aboutguruji.html Archived 2011-02-22 at the Wayback Machine.