ഗുമി
ദക്ഷിണകൊറിയയിലെ ഗ്യോങ്സാംഗ്ബുക് പ്രവിശ്യയിൽപ്പെട്ട ഒരു നഗരമാണ് ഗുമി. ഇത് ദേഗുവിനും കിംച്യോണിനും മദ്ധ്യേ നക്ദോങ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. സോളിൽനിന്നും ബൂസാൻ വരെ നീളുന്ന ഗ്യോങ്ബു അതിവേഗപാതയും ഗ്യോങ്ബു റെയില്പാതയും ഗുമിവഴി കടന്നുപോകുന്നു.
ഗുമി 구미시 | ||
---|---|---|
കൊറിയൻ transcription(s) | ||
• ഹൻഗുൾ | 구미시 | |
• ഹഞ്ജ | 龜尾市 | |
• Revised Romanization | ഗുമി-സി | |
• McCune-Reischauer | കുമി-സി | |
ഗുമോസാൻ ദേശീയ ഉദ്യാനം | ||
| ||
രാജ്യം | South Korea | |
പ്രദേശം | യോങ്നാം | |
ഭരണവിഭാഗങ്ങൾ | 2 ഇപ്, 6 മ്യോൻ, 19 ദോംഗ് | |
• ആകെ | 617.28 ച.കി.മീ.(238.33 ച മൈ) | |
(2005) | ||
• ആകെ | 3,74,654 | |
• ജനസാന്ദ്രത | 552.5/ച.കി.മീ.(1,431/ച മൈ) | |
• സംസാരഭാഷ | ഗ്യോങ്സാങ് | |
ഗുമി നഗരം ഒരു വ്യവസായിക കേന്ദ്രമാണ്. പ്രധാനമായ വ്യവസായങ്ങൾ തുണിത്തരങ്ങൾ, നാരുകൾ, റബ്ബർ, പ്ലാസ്റ്റിക്, ലോഹ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉല്പ്പന്നങ്ങൾ എന്നിവയാണ്. സാംസങ്ങിന്റെ മൊബൈൽ ഫോൺ ഗവേഷണസ്ഥാപനവും മൊബൈൽ ഫോൺ ഫാക്ടറിയും ഇവിടെ സ്ഥിതി ചെയ്യുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗുമി സർക്കാർ വെബ്സൈറ്റ് Archived 2004-12-03 at the Wayback Machine.