ഉമാകാന്ത് ഗുന്ദേച്ച, രമാകാന്ത് ഗുന്ദേച്ച എന്നീ സഹോദരരാണ് ഗുന്ദേച്ച സഹോദരങ്ങൾ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജർ. മുൻനിര ദ്രുപദ് ഗായകരായ ഇവർ ഒരുമിച്ച് മാത്രം കച്ചേരി നടത്തുന്നവരാണ്. 2012 ലെ പത്മശ്രീ പുരസ്കാരം ഇരുവർക്കുമായി നൽകുകയുണ്ടായി.[1]

ഗുന്ദേച്ച സഹോദരങ്ങൾ
ഗുന്ദേച്ച സഹോദരങ്ങൾ (2012). ഇടത്തു നിന്ന്: അഖിലേഷ് ഗുന്ദേച്ച(പഖാവാജ്), ഇളയ സഹോദരൻ രമാകാന്ത് ഗുന്ദേച്ച (വോക്കൽ), മൂത്ത സഹോദരൻ ഉമാകാന്ത് ഗുന്ദേച്ച (വോക്കൽ)
ഗുന്ദേച്ച സഹോദരങ്ങൾ (2012). ഇടത്തു നിന്ന്: അഖിലേഷ് ഗുന്ദേച്ച(പഖാവാജ്), ഇളയ സഹോദരൻ രമാകാന്ത് ഗുന്ദേച്ച (വോക്കൽ), മൂത്ത സഹോദരൻ ഉമാകാന്ത് ഗുന്ദേച്ച (വോക്കൽ)
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംUjjain, India
വിഭാഗങ്ങൾHindustani classical music, Dagar vani
തൊഴിൽ(കൾ)Classical Vocalist
വർഷങ്ങളായി സജീവം1985 – present
ലേബലുകൾHMV, Music Today
വെബ്സൈറ്റ്Official site

ജീവിതരേഖ തിരുത്തുക

മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ജനിച്ചു. 1981 ൽ ദ്രുപദ് സംഗീതഞ്ജരായ സിയാ ഫരിദുദ്ദീൻ ദാഗറുടെയും സിയാ മൊഹിയുദ്ദീൻ ദാഗറിന്റെയും ശിഷ്യത്ത്വം സ്വീകരിച്ച് ഭോപ്പാലിലേക്ക് വന്നു. ഭോപ്പാലിൽ ദ്രുപദ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.

രമാകാന്ത് ഗുന്ദേച്ച 2019 നവംബർ 8 ന് അമ്പത്തേഴാം വയസിൽ അന്തരിച്ചു.[2][2]

 
രമാകാന്ത് ഗുന്ദേച്ച (2012)

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ 2012
  • ഉസ്താദ് അലാവുദ്ദീൻ ഖാൻ ഫെല്ലോഷിപ്പ് 1993,
  • സൻസ്കൃതി അവാർഡ് 1994
  • കുമാർ ഗന്ധർവ്വ അവാർഡ് 1998
  • ദാഗർ ഖരാന അവാർഡ് 2001.
  • സംഗീത സംവിധാനത്തിനുള്ള രജത കമല പുരസ്കാരം[3]

അവലംബം തിരുത്തുക

  1. http://www.pib.nic.in/newsite/erelease.aspx?relid=79881
  2. 2.0 2.1 "Dhrupad maestro Ramakant Gundecha cremated". Yahoo! News. PTI. 9 November 2019. Retrieved 11 November 2019.
  3. http://www.thehindu.com/arts/music/article609176.ece

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗുന്ദേച്ച_സഹോദരങ്ങൾ&oldid=3682494" എന്ന താളിൽനിന്ന് ശേഖരിച്ചത്