ഡെവിൾസ് കിച്ചൺ

(ഗുണ ഗുഹ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിന്റെ ഒരു ഭാഗമാണ് ഡെവിൾസ് കിച്ചൺ (ചെകുത്താന്റെ അടുക്കള) അഥവാ ഗുണ ഗുഹ (ഗുണ കേവ്) [1]. കൊടൈക്കനാലിലെ തടാകത്തിൽ നിന്നും ആറുകിലോമീറ്ററോളം ദൂരെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കമലഹാസൻ അഭിനയിച്ച ഗുണ എന്ന തമിഴ് ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഈ ഗുഹയിൽ വച്ചാണ് ചിത്രീകരിച്ചത്. ഇതേ തുടർന്നാണ് ഇത് ഗുണ ഗുഹ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്. 600 അടിയിലധികം താഴ്ചയുള്ള അഗാധ ഗർത്തത്തിലാണ് ഈ ഗുഹ ചെന്നവസാനിക്കുന്നത്. വളരെ അപകടം നിറഞ്ഞ ഇവിടെ ഇതേ വരെ 13 മരണം സംഭവിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-29.
"https://ml.wikipedia.org/w/index.php?title=ഡെവിൾസ്_കിച്ചൺ&oldid=3633350" എന്ന താളിൽനിന്ന് ശേഖരിച്ചത്