ഗുണോംഗൻ ചരിത്ര പാർക്ക്
ഗുണോംഗൻ ചരിത്ര പാർക്ക് Gunongan Historical Park (Jawoë: ڬونوڠن) ഇന്തോനേഷ്യയിലെ സുമാത്രയിലെ അസേഹ് പ്രവിശ്യയിലാണു സ്ഥിതിചെയ്യുന്നത്. ഇസ്കന്ദർ മുദ ആണിത് നിർമ്മിച്ചത്. ഈ പാർക്കിൽ പതിനേഴാം നൂറ്റാണ്ടിലെ കൊട്ടാരം, പൂന്തോട്ടം, വെളുത്ത വൃത്താകൃതിയിലുള്ള ഒരു കെട്ടിടം എന്നിവയുണ്ട്. ഗുണോംഗൻ എന്ന ഈ വൃത്താകൃതിയിലുള്ള ഈ കെട്ടിടത്തിന്റെ പേരിൽനിന്നുമാണ് ഈ പാർക്കിനീ പേരുണ്ടായത്.
ചരിത്രം
തിരുത്തുകആദ്യകാലത്ത് ഗുണോംഗൻ പാർക്ക് തമാൻ ഘൈറ എന്നാണറിയപ്പെട്ടത്. അസെഹ് ഭാഷയിൽ ആഹ്ലാദത്തിന്റെ പൂന്തോട്ടം എന്നാണിതിനർത്ഥം. പതിനേഴാം നൂറ്റാണ്ടിൽ അവിടത്തെ സുൽത്താനു വേണ്ടി പ്രവർത്തിച്ചിരുന്ന ഇസ്ലാമിക് മിസ്റ്റിക് ആയിരുന്ന ഗുജറാത്ത് സ്വദേശിയായ അർ-റാണിരി പറയുന്നതനുസരിച്ച്, ഈ പൂന്തോട്ടം അസെഹിലെ സുൽത്താനായ അസ്കന്തർ താനിയാണ് നിർമ്മിച്ചത്. എന്നാൽ ഈ പൂന്തോട്ടം ഈ സുൽത്താനു മുമ്പുതന്നെ നിലനിന്നിരിക്കാം. ഇസ്കന്തർ അഞ്ചു വർഷം മാത്രമാണ് ഭരിച്ചത്. അത്ര കുറഞ്ഞ കാലത്ത് ഇത്രയും വലിയ കെട്ടിടങ്ങൾ പണിയുക അസാദ്ധ്യമാണ്. അനേകം പൂന്തോട്ടങ്ങൾ അസേഹ് സുൽത്താന്റെ കൊട്ടാരത്തിനു ചുറ്റും കാണാനുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ലോകപൈതൃകസ്ഥാനം
തിരുത്തുകഗുണോംഗൻ പാർക്കിനെ യുനെസ്കോ 1995 ഒക്ടോബർ 19നു ലോകപൈതൃകപദവി നൽകി. ഇന്തോനേഷ്യയിൽ സന്ദർശിക്കാവുന്ന ഏറ്റവും നല്ല ഒരു സ്ഥലമാണിത്.