ഗുണനിലവാരം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒരു വസ്തുവിന്റെയൊ പ്രവൃത്തിയുടെയോ ഫലം ഗുണഭോക്താവിനു സന്തുഷ്ടി നൽകുമ്പോൾ അതിനെ ഗുണനിലവാരമുള്ളതായി പ്രഖ്യാപിക്കപെടുന്നു. ആയതിനാൽ ഗുണനിലവാരത്തെ നമുക്ക് ഗുണഭോക്തൃ സന്തുഷ്ടി എന്ന് വിളിക്കാം. ഒരു വസ്തുവിന്റെയൊ പ്രവൃത്തിയുടെയോ ഘടകങ്ങൾ അഥവാ അതിന്റെ സ്വഭാവങ്ങൾ ഏതൊരു ലക്ഷ്യത്തിനായാണോ ഉന്നയിക്കപെട്ടിട്ടുള്ളത് അത് പൂർത്തീകരിക്കുമ്പോൾ അതിനു ഗുണ നിലവാരമുള്ളതായി പ്രഖ്യാപിക്കപെടുന്നുമുണ്ട്. എന്നാൽ, നമുക്ക് ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു നോക്കാം. ഒന്നാമതായി നമുക്ക് പേന എടുക്കാം. ഒരു രൂപ മുതൽ ഒരു കോടി രൂപ വില വരുന്ന പേനകൾ വരെ നമുക്ക് വാങ്ങാൻ കിട്ടും.. അടിസ്ഥാനമായി ഇവയുടെയെല്ലാം പ്രയോഗം ഒരേ ആവശ്യത്തിന് തന്നെ..എഴുത്ത്.. അല്ലെ? പിന്നെ എന്താണ് മൂല്യങ്ങളിൽ അന്തരം.? രണ്ടാമതായി നമുക്ക് ഉദാഹരണമായി ഒരു മൊബൈൽ ഫോൺ എടുക്കാം. മേല്പറഞ്ഞ പോലെ അടിസ്ഥാനമായി ആശയ വിനിമയമാണ് അതിന്റെ പ്രവർത്തന മേഖല. എന്നാൽ മറ്റു ചില ഉപയോഗ്യ ഘടകങ്ങൾ കൂടി അതിൽ ഇപ്പോൾ പ്രചാരത്തിൽ വന്നു തുടങ്ങി. ഇതിൽ നിന്നും നമുക്ക് സംഗ്രഹിക്കാവുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. ഗുണനിലവാരത്തിന് രണ്ടു ഘടകങ്ങൾ ഉണ്ട്. ഒന്ന് -ഈ വസ്തു/ പ്രവൃത്തി എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത്,(പേനയ്ക്ക്-എഴുത്ത്,ഫോണിനു-ആശയ വിനിമയം) അതിന്റെ ഫലപ്രാപ്തി. രണ്ടു ഗുണഭോക്താവിന്റെ വ്യക്തിപരമായ ഇഷ്ടങ്ങൾ (നിറം,ഭാരം,വില, ആകാരം,ആകർഷണീയത), ഈ രണ്ടു പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് അതിന്റെ ഗുണം അല്ലെങ്കിൽ ഗുണനിലവാരം നിർണ്ണയിക്കുന്നത്..
ഗുണനിലവാരം അല്ലെങ്കിൽ ഗുണം എന്ന് പറയുന്നത് ആവശ്യ നിർവഹണം മാത്രമല്ല. ഉപഭോക്താവിനു സംത്രുപ്തി ലഭിക്കുമ്പോൾ ആണ് ആ വസ്തുവിനെ അല്ലെങ്കിൽ പ്രവൃത്തിയെ ഗുണ നിലവാരമുള്ളതായി പ്രഖ്യാപിക്കപ്പെടുന്നത്.
- ഗുണഭോക്തൃ സംപ്ത്രുതി വ്യതിച്ചലനീയമാണ്..