ദി ഗുഡ് എർത്ത്
(ഗുഡ് എർത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപതാം നൂറ്റാണ്ടിലെ ഏറെ ജനപ്രീതി നേടിയ നോവലാണ് ദി ഗുഡ് എർത്ത്. അമേരിക്കൻ എഴുത്തുകാരിയായ പേൾ എസ് ബക്ക് 1931-ൽ ഇത് രചിച്ചു.പാശ്ചാത്യർക്ക് ചൈനയോട് അഭിമുഖ്യമുണ്ടാകാൻ ഈ കൃതി ഏറെ ഉപകരിച്ചു. ഗുഡ് എർത്ത് എഴുതിയതോടെ ലോക പ്രശസ്തയായ പേൾ എസ്സ് ബക്കിന് ഈ കൃതി പുലിസ്റ്റെർ സമ്മാനവും 1938-ലെ നോബൽ സമ്മാനവും നേടിക്കൊടുത്തു.അച്ഛനും അമ്മയും ചൈനയിൽ മിഷനറിമാരായതിനാൽ ചെറുപ്പകാലത്ത് അവിടെ ജീവിക്കുവാനും ചൈനക്കാരെക്കുറിച്ച് ആഴത്തിൽ പഠിക്കുവാനും സാധിച്ചു.ചൈനയിലെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ഒരു കർഷക കുടുംബത്തിന്റെ കഥ ഈ കൃതിയിൽ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.ഇരുപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ കൃതി മലയാളത്തിൽ നല്ല ഭൂമി എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കർത്താവ് | പേൾ എസ് ബക്ക് |
---|---|
യഥാർത്ഥ പേര് | The Good Earth |
രാജ്യം | വടക്കേ അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | None |
സാഹിത്യവിഭാഗം | Historical fiction |
പ്രസാധകർ | ജോൺ ഡേ |
പ്രസിദ്ധീകരിച്ച തിയതി | മാർച്ച് 2, 1931 |
മാധ്യമം | അച്ചടി |
മുമ്പത്തെ പുസ്തകം | East Wind: West Wind |
ശേഷമുള്ള പുസ്തകം | Sons |