ഗീത നാഗഭൂഷൺ

ഇന്ത്യന്‍ രചയിതാവ്

കന്നഡ ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ എഴുത്തുകാരിയും നോവലിസ്റ്റും അക്കാദമിക്കുമായിരുന്നു ഗീത നാഗഭൂഷൺ (25 മാർച്ച് 1942 – 28 ജൂൺ 2020). 2004-ൽ "ബദുകു" എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിലൂടെ കന്നഡയിൽ നിന്ന് ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ വനിതാ എഴുത്തുകാരിയായി അവർ മാറി.[1]

ഗീത നാഗഭൂഷൺ
ജനനം(1942-03-25)25 മാർച്ച് 1942
മരണം28 ജൂൺ 2020(2020-06-28) (പ്രായം 78)
തൊഴിൽഎഴുത്തുകാരി

ആദ്യകാല ജീവിതം തിരുത്തുക

ശാന്തപ്പയുടെയും ശരണമ്മയുടെയും മകളായി 1942 ൽ സാവലഗിയിൽ ആണ് ഗീത ജനിച്ചത്. അവർക്ക് 2 സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു.[2] സ്വാതന്ത്ര്യ സമര സേനാനി കൂടിയായ അവരുടെ അച്ഛൻ ഗുൽബർഗയിലെ ഒരു തുണി ഫാക്ടറിയിലെ തൊഴിലാളി ആയിരുന്നു.[3]

സ്വകാര്യ ജീവിതം തിരുത്തുക

ഗീത രണ്ടുതവണ വിവാഹം കഴിച്ചു. നാഗഭൂഷൺ അവരുടെ രണ്ടാമത്തെ ഭർത്താവായിരുന്നു, അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ഗീത ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് കുട്ടികളോടൊപ്പം താമസിച്ചു.[4]

കൃതികൾ തിരുത്തുക

ഗീതയുടെ ഏറ്റവും അറിയപ്പെടുന്ന രചനകൾ നോവലുകളാണ്. ചെറുകഥകൾ, ഗവേഷണ ഗ്രന്ഥങ്ങൾ, ഉപന്യാസങ്ങൾ എന്നിവയും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[5]

നോവലുകൾ തിരുത്തുക

  • താവരേയ ഹൂവു
  • ചന്ദനദ ചിഗുരു
  • മഹാമാനേ
  • മാറാലി മാനേ
  • സപ്തവർണ്ണദ സ്വപ്ന
  • മാപ്പുര തായ്യ മക്കളു
  • ഹാസിമാംസ മട്ടു ഹദ്ദുഗലു
  • ആഘാത
  • അവാന്തര
  • ചക്കിയ ഹരേയാദ ദിനഗലു
  • ബദലാഗുവ ബന്നഗലു
  • നീലഗംഗ
  • പ്രീതിസിദ്ദു നിന്നന്നേ
  • മോഹവ
  • നിന്ന തൊളുഗലല്ലി
  • നിന്നോളവ് നാനാഗിരാളി
  • സവതി ശ്രീഗന്ധ
  • നന്നാ നിന്ന നടുവേ
  • ചിത്രദ ഹാദു
  • ധുമ്മാസു
  • എരിലിത്തഗലു
  • അസറേഗാലു
  • നന്ന ഒളവു നിന്ന ചെലുവ്
  • ഡാങ്കേ
  • അഭിമാന
  • ബദുകു
  • കേജ് മുട്ടിറ്റു
  • ബാക്കി
  • കപ്പു നെല കെമ്പു ഹൂവു
  • കടുമുച്ചി

കഥാസമാഹാരങ്ങൾ തിരുത്തുക

  • ജ്വാലന്ത
  • അവ്വ മട്ടു ഇതാര കഥകൾ
  • ക്യാദിഗി ബനദഗ കഥേയാഗി നിന്തവരു

ഗവേഷണം തിരുത്തുക

  • ദുരുഗ മുരുഗിയാര സംസ്കൃതി

ഡോ. ഗീത നാഗഭൂഷന്റെ അവാർഡ് നേടിയ നോവൽ, ബദുകു ഇപ്പോൾ ഡോ. കുസുമം തന്ത്രി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

അവലംബം തിരുത്തുക

  1. "Geeta Nagabhushan's essays portray plight of women - KARNATAKA - The Hindu". Retrieved June 24, 2016.
  2. "Ananya Mahila Chetana Malike: Geetha Nagabhushana" by L. V. Shanta Kumari, Sapna book house, p. 3
  3. "Ananya Mahila Chetana Malike: Geetha Nagabhushana" by L. V. Shanta Kumari, Sapna book house, p. 4
  4. "Ananya Mahila Chetana Malike: Geetha Nagabhushana" by L. V. Shanta Kumari, Sapna book house, p. 10, 11
  5. Kannada Sahitya Kosha, Rajappa Dalavayi (ed), (ISBN:978-81-939213-0-2), ೨೦೧೮, p. ೯೪೭
"https://ml.wikipedia.org/w/index.php?title=ഗീത_നാഗഭൂഷൺ&oldid=3982187" എന്ന താളിൽനിന്ന് ശേഖരിച്ചത്