ഗീതു അന്ന ജോസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിദേശ ക്ലബ്ബിനു വേണ്ടി പ്രഫഷണൽ ബാസ്കറ്റ് ബോൾ ബാസ്ക്കറ്റ്ബോൾ ലീഗിൽകളിച്ച ആദ്യ ഇന്ത്യൻ വനിത, താരമാണ് ഗീതു അന്ന ജോസ്.
ദക്ഷിണ റെയിൽവേ | |
---|---|
Center | |
വ്യക്തിഗത വിവരങ്ങൾ | |
ജന്മദിനം | ജൂൺ 30, 1985 |
ജന്മസ്ഥലം | കേരളം, ഇന്ത്യ |
രാജ്യം | ഇന്ത്യ |
കളിസംബന്ധിയായ വിവരങ്ങൾ | |
പ്രൊഫഷണൽ കരിയർ | 2004 (International) 2002 (Junior International)–present |
NBA സൈറ്റിൽ |
രാജ്യാന്തര മത്സരങ്ങൾ
തിരുത്തുകജൂനിയർ , സീനിയർ തലങ്ങളിൽ ഇന്ത്യൻ ടിമിൽ തിളങ്ങി. 2002-ൽ ചൈനയിൽ നടന്ന ഏഷ്യൻ ജൂനിയർ, 2003-ൽ ജപ്പാനിൽ നടന്ന ഏഷ്യൻ സീനിയർ, 2004-ൽ ചൈനയിൽ നടന്ന എ.ബി.സി. ചാമ്പ്യൻഷിപ്, 2005-ൽ മലേഷ്യയിൽ നടന്ന ഇൻ വിറ്റേഷൻ ടൂർണമന്റ് കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
2007-ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ 197 പോയൻറ് നേടിയ ഗീതു ഇന്ത്യൻ ടീമിനെ ലെവൽ വൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോററും ഗീതുവായിരുന്നു. മലേഷ്യയിലെ മാസ്മര പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഇന്ത്യൻ താരമായ ദിവ്യ സിംഗിനൊപ്പം ഗീതുവിന് ചിലി പ്രഫഷണൽ ലീഗിലേക്ക് ക്ഷണം ലഭിച്ചു
കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും മികച്ച താരം (മോസ്റ്റ് വാല്യൂഡ് പ്ലേയർ), ടോപ്പ് സ്കോറർ, ബെസ്റ്റ് റീബൌണ്ടർ, ബെസ്റ്റ് ഷോട്ട് ബ്ലോക്കർ എന്നീ പുരസ്കാരങ്ങൾ ഗീതു കരസ്ഥമാക്കി. തായ്‌ലാന്റിൽ നടന്ന മത്സരങ്ങളിൽ ജനപ്രിയ താരമായി തെരഞ്ഞെടുക്കപ്പെട്ടു.കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ തെരഞ്ഞെടുത്ത അരനൂറ്റാണ്ടുകാലത്തെ മികച്ച 50 താരങ്ങളുടെ പട്ടികയിൽ ഗീതു പത്താം സ്ഥാനം നേടി.
ഓസ്ട്രേലിയൻ ലീഗിൽ
തിരുത്തുകഓസ്ട്രേലിയയിലെ റിംഗ് വുഡ് ക്ലബ്ബിനു വേണ്ടിയാണ് ഗീതു കളിക്കുന്നത്. ക്ലബ്ബിന്റെ ഏക വിദേശതാരവും ഗീതുവായിരുന്നു. ഓസ്ട്രേലിയയിലെ ബിഗ് വി ലീഗ് രണ്ടാം ഡിവിഷനിൽ 2006 ജൂലൈയിൽ പ്ലയർ ഓഫ് ദ മന്ത് അവാർഡ് നേടി. സതേൺ റെയിൽവേയിൽ ഉദ്യോഗസ്ഥയായ ഗീതു റെയിൽവേയിൽ നിന്നുള്ള അവധിയിലാണ് ആസ്ത്രേലിയൻ ക്ലബ്ബിൽ ചേർന്ന് പരിശീലനം നേടുന്നത്.
2006 ജൂലൈയിൽ റിംഗ് വുഡ് ടീം ശരാശരി 74.3 പോയിന്റ് സ്കോർ ചെയ്തു. ലീഗിൽ രണ്ടാം സ്ഥാനം നേടി. ഗീതു ശരാശരി 22.8 പോയിന്റ് നേടി.
കുടുംബം
തിരുത്തുകകോട്ടയം കൊല്ലാട് പുളിക്കൽ ജോസ് തോമസ് റോസമ്മ ദമ്പതികളുടെ മകൾ ഗീതു. ഇപ്പോൾ തിരുവല്ലയിൽ താമസം. ചെന്നൈയിൽ ദക്ഷിണ റെയിൽവേയിൽ സീനിയർ ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്യുന്നു. ക്ലബ് പ്ലേയർ ആയ ചേട്ടൻ ഒഴിച്ചാൽ ബാസ്കറ്റ്ബോൾ പശ്ചാത്തലമില്ലാത്ത കുടുംബമായിരുന്നു ഗീതുവിന്റേത്. 6 അടി 2 ഇഞ്ച് പൊക്കമുള്ള ഗീതുവിന്റെ ആദ്യ കമ്പം വോളിബോൾ ആയിരുന്നെങ്കിലും പിന്നീട് ബാസ്കറ്റ് ബോളിലേക്കു തിരിഞ്ഞു. കലാലയ മത്സരങ്ങൾ കാണാനെത്തിയ റെയിൽവേ അധികൃതർ ഗീതുവിന് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജിലെ പഠനം പൂർത്തിയാക്കാതെ ഗീതു റെയിൽവേയിൽ ജോലിയിൽ പ്രവേശിക്കുകയും ബാസ്കറ്റ്ബോൾ തന്റെ ജീവിതമാർഗ്ഗമായി തിരഞ്ഞെടുക്കുകയും ചെയ്തു.
പുരസ്കാരങ്ങൾ
തിരുത്തുക- കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച താരം (മോസ്റ്റ് വാല്യൂഡ് പ്ലേയർ)
- കോമൺവെൽത്ത് ഗെയിംസിലെ ടോപ്പ് സ്കോറർ
- കോമൺവെൽത്ത് ഗെയിംസിലെ ബെസ്റ്റ് റീബൌണ്ടർ
- കോമൺവെൽത്ത് ഗെയിംസിലെ ബെസ്റ്റ് ഷോട്ട് ബ്ലോക്കർ
- പ്ലയർ ഓഫ് ദ മന്ത് അവാർഡ് (ജൂലൈ, 2006, ബിഗ് വി ലീഗ് രണ്ടാം ഡിവിഷൻ, ഓസ്ട്രേലിയ)
- ജനപ്രിയ താരം (തായ്‌ലാൻറ ബാസ്കെറ്റ് ബോൾ ടൂർണമെൻറ)