ഗീതാഞ്ജലി ശ്രീ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
ഗീതാഞ്ജലി ശ്രീ ( ജനനം 12 ജൂൺ 1957), ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഹിന്ദി ഭാഷാ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. നിരവധി ചെറുകഥകളുടെയും അഞ്ചോളം നോവലുകളുടെയും രചയിതാവാണ്. 2000-ൽ പ്രസിദ്ധീകരിക്കപ്പെട്ട അവരുടെ 'മയ്' എന്ന നോവൽ 2001-ൽ ക്രോസ്‌വേഡ് ബുക്ക് അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. [1] . 2022-ൽ, ഡെയ്‌സി റോക്ക്‌വെൽ ടൂംബ് ഓഫ് സാൻഡ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നോവൽ രെത് സമാധി (2018) അന്താരാഷ്ട്ര ബുക്കർ പ്രൈസ് കരസ്ഥമാക്കുകയുണ്ടായി. [2] ഫിക്ഷനെ കൂടാതെ, പ്രേംചന്ദിനെക്കുറിച്ച് വിമർശനാത്മക കൃതികളും ഗീതാഞ്ജലി എഴുതിയിട്ടുണ്ട്.
ഗീതാഞ്ജലി ശ്രീ | |
---|---|
ജനനം | ഗീതാഞ്ജലി പാണ്ഡേ 12 ജൂൺ 1957 മൈൻപുരി, ഉത്തർ പ്രദേശ്, ഇന്ത്യ |
ദേശം | ഇന്ത്യൻ |
Information | |
വിഭാഗം | നോവൽ, ചെറുകഥ |
Notable work(s) | ടൂംബ് ഓഫ് സാൻഡ് |
അംഗീകാരങ്ങൾ | ഇന്റർനാഷണൽ ബുക്കർ പ്രൈസ് (2022) |
അവലംബം
തിരുത്തുക- ↑ Bent Over Backwards excerpts from Mai - Outlook India.
- ↑ "Tomb of Sand | The Booker Prizes". thebookerprizes.com (in ഇംഗ്ലീഷ്). Retrieved 27 May 2022.