ഗീതകം
ലഘുഗാനം എന്ന് അർത്ഥം. ഗാനാത്മകമായ കാവ്യരൂപങ്ങളിൽ ഒന്ന്. ഉത്പത്തി സിസിലിയിൽ നിന്നാണ്. ഇറ്റാലിയൻ പദമായ Sonnettoയിൽ നിന്നും ഉത്ഭവം. ഈ പദത്തിനു് ചെറിയ ശബ്ദം എന്നർത്ഥം. ആത്മനിഷ്ഠമായ കാവ്യമാണിത്.
സവിശേഷതകൾ
തിരുത്തുകഒരേയൊരാശയം പതിനാലുവരിയിൽ ആവിഷ്കരിക്കുന്നു. ഘടനയിലും പ്രാസവിന്യാസത്തിലും പ്രത്യേകനിയമങ്ങളുണ്ട്. അന്ത്യപ്രാസം ഉണ്ടാവണം. ഏകാഗ്രതയും ഹ്രസ്വതയും മുഖമുദ്ര. സംഗീതോപകരണം മീട്ടി പാടാനുള്ളവയായിരുന്നു ഇവ.
ഇറ്റാലിയൻ മാതൃക
തിരുത്തുകവരികൾ എട്ടും ആറുമായി രചിക്കപ്പെടുന്നു. ആദ്യത്തെ എട്ടുവരി രണ്ടു ചതുഷ്പദികളായി തിരിഞ്ഞിരിക്കും. പിന്നത്തെ ആറുവരി രണ്ടു ത്രിപദികളും.
ഇംഗ്ലീഷ് മാതൃക
തിരുത്തുകആദ്യം മൂന്നു ചതുഷ്പദികൾ. ഒടുവിലത്തെ രണ്ടു വരി ഉച്ചസ്ഥായിയിലെത്തുന്നു.
പ്രമുഖർ
തിരുത്തുകഷേക്സ്പിയർ,[1] മിൽട്ടൺ, സ്പെൻസർ, വേഡ്സ്വർത്ത്.
മലയാളത്തിൽ
തിരുത്തുകവേണ്ടത്ര ചലനങ്ങളുണ്ടായില്ല. എം. പി. അപ്പൻ, കൃഷ്ണൻ പറപ്പിള്ളി എന്നിവരുടെ ഗീതകങ്ങളുണ്ടായിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ admin. "വില്യം ഷേക്‌സ്പിയർ Archives" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-04.[പ്രവർത്തിക്കാത്ത കണ്ണി]