ഗിൽബെർട് ആഷ് വെൽ (July 16, 1916 - June 27, 2014) യു എസിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനായിരുന്നു. ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനുമായിരുന്നു. കോശ റിസപ്റ്റർ ആദ്യമായി വേർതിരിച്ചെടുത്തു.

ജീവചരിത്രം

തിരുത്തുക

1916ൽ ന്യൂ ജെഴ്സിയിലായിരുന്നു ജനനം. 1938ൽ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിൽ നിന്നും ബി എ ബിരുദം നേടി. 1941ൽ എം എസ് എടുത്തു. തുടർന്ന് തന്റെ ജന്മനാടിനടുത്തുള്ള കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചെർന്നു ഗവേഷണം നടത്തി. 1950ൽ ആഷ്വെൽ ആർത്രൈറ്റിസ് മെറ്റബോളിസം ഡൈജസ്റ്റീവ് ഡിസീസസ് എന്നിവയുടെ ദേശീയ ഇൻസ്റ്റിറ്റ്യുട്ടിൽ ചേർന്നു. വിൽസൺ ഡിസീസ് എന്ന രോഗത്തിൽ സെറുലോപ്ലാസ്മിന്റെ പങ്ക് കണ്ടെത്താനായി ഗ്ലൈക്കോപ്രോടീൻ സിറം വേർതിരിച്ചെടുത്തു. ആഷ്വെൽ 2014 ജൂൺ 27 നു ന്യൂമോണിയ ബാധിച്ച് മരിച്ചു. [1]

  1. Barnes, Bart (23 July), "Gilbert Ashwell, NIH researcher, dies at 97", The Washington Post (Washington D.C.) captured at 6:07 July 23 2014.
"https://ml.wikipedia.org/w/index.php?title=ഗിൽബെർട്_ആഷ്_വെൽ&oldid=2313003" എന്ന താളിൽനിന്ന് ശേഖരിച്ചത്