ഗിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമ

ഗിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമ ഇംഗ്ലണ്ടിലെ ലണ്ടൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗീത നാടക വിദ്യാലയമാണ്. 1880-ൽ സ്ഥാപിതമായ ഈ വിദ്യാലയം, നാടകം, നിർമ്മിത കലകൾ എന്നിവയ്‌ക്കൊപ്പം ശാസ്ത്രീയ സംഗീതത്തിൻ്റെയും ജാസിൻ്റെയും എല്ലാ വശങ്ങളിലും ബിരുദ, ബിരുദാനന്തര പരിശീലനം വാഗ്ദാനം ചെയ്യുന്ന ഒരു വിദ്യാലയമാണ്. [1] എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.[2] ഗാർഡിയൻ്റെ 2022 ലെ ലീഗ് ടേബിൾ ഫോർ മ്യൂസിക്കിലും[3] കംപ്ലീറ്റ് യൂണിവേഴ്‌സിറ്റി ഗൈഡ്സ് 2023 ലെ കല, നാടകം, മ്യൂസിക് ലീഗ് ടേബിളിലും ഇത് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന സ്ഥാപനമാണ്.[4] 2024-ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ പെർഫോമിംഗ് ആർട്സിനുള്ള ലോകത്തിലെ അഞ്ചാമത്തെ സർവ്വകലാശാലയായി ഇത് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.[5]

ലണ്ടൻ നഗരത്തിലെ ബാർബിക്കൻ സെൻ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കലാവിദ്യാലയത്തിൽ നിലവിൽ 1,000-ത്തിലധികം വിദ്യാർത്ഥികളുള്ളതിൽ, ഏകദേശം 800 പേരോളം സംഗീത വിദ്യാർത്ഥികളും 200 പേർ നാടക-സാങ്കേതിക നാടക പരിപാടികളിൽ അദ്ധ്യയനം നടത്തുന്ന വിദ്യാർത്ഥികളുമാണ്. കൺസർവേറ്ററീസ് യുകെ, ദ യൂറോപ്യൻ അസോസിയേഷൻ ഓഫ് കൺസർവേറ്ററീസ്, ദ ഫെഡറേഷൻ ഓഫ് ഡ്രാമ സ്കൂൾസ് എന്നിവയിലെ അംഗമാണ് വിദ്യാലയം. അയൽ സ്ഥാപനങ്ങളായ ബാർബിക്കൻ സെൻ്റർ, ലണ്ടൻ സിംഫണി ഓർക്കസ്ട്ര എന്നിവയുമായി ഇത് ഒരു സർഗ്ഗാത്മക സഖ്യം ഇത് രൂപീകരിച്ചിരിക്കുന്നു. സർ ബ്രൈൻ ടെർഫെൽ, സർ ജെയിംസ് ഗാൽവേ, മൈക്കിള കോയൽ, ഡാനിയൽ ക്രെയ്ഗ്, സർ ജോർജ്ജ് മാർട്ടിൻ എന്നിവരും ഈ വിദ്യാലയത്തിലെ ശ്രദ്ധേയരായ പൂർവവിദ്യാർഥികളിൽ ഉൾപ്പെടുന്നു.

ചരിത്രം

തിരുത്തുക

ഗിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആദ്യമായി അതിൻ്റെ വാതായനങ്ങൾ തുറന്നത് 1880 സെപ്തംബർ 27 ന്, ലണ്ടൻ നഗരത്തിലെ ഉപയോഗശൂന്യമായ ഒരു വെയർഹൗസിലായിരുന്നു. 64 പാർട്ട് ടൈം വിദ്യാർത്ഥികളുണ്ടായിരുന്ന ഇത് ഗ്രേറ്റ് ബ്രിട്ടനിലെ ആദ്യത്തെ മുനിസിപ്പൽ സംഗീത കോളേജായിരുന്നു. വിദ്യാലയം അതിൻ്റെ ആദ്യ കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ട് 1887-ൽ ലണ്ടൻ കോർപ്പറേഷൻ നിർമ്മിച്ച വിദ്യാഭ്യാസ കെട്ടിടങ്ങളുടെ സമുച്ചയവും നഗരത്തിലെ രണ്ട് സ്‌റ്റേറ്റ് വിദ്യാലയങ്ങളും ഉൾപ്പെടുന്ന ജോൺ കാർപെൻ്റർ സ്ട്രീറ്റിലെ പുതിയ കെട്ടിടസമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

1886 ഡിസംബർ 9-ഓടെ വിദ്യാലയത്തിനുള്ള പുതിയ കെട്ടിടം പൂർത്തിയാവുകയും, ലണ്ടൻ മേയർ സർ റെജിനാൾഡ് ഹാൻസൺ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. സ്‌കൂളിൻ്റെ ആദ്യ പ്രിൻസിപ്പൽ തോമസ് ഹെൻറി വെയ്‌സ്റ്റ് ഹില്ലിൻ്റെ കീഴിൽ അധ്യാപനം തുടർന്ന ഇവിടെ, അദ്ദേഹത്തിന് കീഴിൽ ഏകദേശം തൊണ്ണൂറോളം അധ്യാപകർ ഉണ്ടായിരുന്നു. വാസ്തുശില്പിയായിരുന്ന സർ ഹോറസ് ജോൺസ് രൂപകൽപ്പന ചെയ്ത പുതിയ സൈറ്റിൽ പ്രൊഫസർമാർക്കുള്ള ഒരു പൊതു മുറിയും 45 സ്റ്റുഡിയോകളും ഉൾപ്പെടുന്നതും, ഓരോന്നിനും "ശബ്ദത്തെ നിയന്ത്രിക്കുന്നതിന്" ഒരു അടി കട്ടിയുള്ള കോൺക്രീറ്റ് പാളിയാൽ ചുറ്റപ്പെട്ടതുമായിരുന്നു. ഓരോ മുറിയിലും ഒരു ഗ്രാൻറ് പിയാനോയും അപ്റൈറ്റ് പിയാനോയും ഉണ്ടായിരുന്നു. കൂടാതെ, ഒരു ഓർഗൻ റൂമും ഒരു "പരിശീലന" റൂമും ഉണ്ടായിരുന്ന ഇവിടെ, വാസ്തവത്തിൽ ഒരു ചെറിയ കച്ചേരി ഹാൾ ഓർക്കസ്ട്ര, ഗായകസംഘം റിഹേഴ്സലുകൾക്കായി ഉപയോഗിച്ചിരുന്നു. രണ്ടാഴ്ചയിലൊരിക്കൽ സ്‌കൂളിൽ നടന്നിരുന്ന കച്ചേരികൾക്കും ഈ പരിശീലനമുറിതന്നെ വേദിയായിരുന്നു. തുടക്കത്തിൽ, എല്ലാ ട്യൂഷനുകളും പാർട്ട് ടൈം അടിസ്ഥാനത്തിലായിരുന്നു, എന്നാൽ 1920-ൽ കൂടുതൽ ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ മുഴുവൻ സമയ കോഴ്‌സുകൾ അവതരിപ്പിച്ചു. സംസാരം, ശബ്ദം, അഭിനയം എന്നീ വകുപ്പുകൾ ചേർത്ത് 1935 ആയപ്പോഴേക്കും വിദ്യാലയം അതിൻ്റെ തലക്കെട്ടിൽ "ഡ്രാമ" എന്ന് കൂട്ടച്ചേർത്തു.

1977-ൽ ലണ്ടൻ നഗരത്തിലെ ബാർബിക്കൻ സെൻ്ററിൻ്റെ ഹൃദയഭാഗത്തുള്ള നിലവിലെ സ്ഥലത്തേക്ക് മാറ്റി സ്ഥാപക്കപ്പെട്ട വിദ്യാലയം ലണ്ടൻ നഗരത്തിൻ്റെ ഉടമസ്ഥതയിലും ധനസഹായത്തിലും ഭരണത്തിലും നിലവിലും തുടരുന്നു. 1993-ൽ, ലണ്ടൻ കോർപ്പറേഷൻ, 18-ആം നൂറ്റാണ്ടിൽ സാമുവൽ വിറ്റ്ബ്രെഡിൻ്റെ ആദ്യ മദ്യനിർമ്മാണശാലയുടെ കേന്ദ്രമായിരുന്ന കെട്ടിടങ്ങളുടെ അടുത്തുള്ള ഒരു നടുമുറ്റം പാട്ടത്തിന് എടുക്കുകയും, വിദ്യാലയത്തിന് താമസസ്ഥലമായി അറിയപ്പെടുന്ന സൺഡയൽ കോർട്ട് സൌകര്യപ്പെടുത്തുന്നതിനായി പുതുക്കിപ്പണിയുകയും ചെയ്തു.[6] സ്‌കൂളിൽ നിന്ന് ഏകദേശം മൂന്ന് മിനിറ്റ് നടന്നാൽ എത്തുന്ന, സൺഡയൽ കോർട്ട് 178 വിദ്യാർത്ഥികൾക്ക് ഒറ്റമുറി താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നതാണ്. 2001-ൽ സ്റ്റേറ്റ് സെക്രട്ടറി, ബറോണസ് ബ്ലാക്ക്‌സ്റ്റോൺ, ഗിൽഡ്ഹാൾ സ്കൂൾ ഉൾപ്പെടെയുള്ള ബാർബിക്കൻ കേന്ദ്രം ഗ്രേഡ് II ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.

2005-ഇന്ന് വരെ

തിരുത്തുക

2005-ൽ, വിദ്യാലയം അതിൻ്റെ വികസനത്തിനും ഔട്ട്‌റീച്ച് പ്രോഗ്രാമായ ഗിൽഡ്ഹാൾ കണക്റ്റിനും[7] ഒരു ക്വീൻസ് വാർഷിക സമ്മാനം ലഭിക്കുകയും കൂടാതെ 2007-ൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓപ്പറ പ്രോഗ്രാമിൻ്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായി 2007-ൽ അധികമായി ഒരു ക്വീൻസ് വാർഷിക സമ്മാനവും നേടി. ഗാർഡിയൻ യൂണിവേഴ്സിറ്റി ഗൈഡ് 2013-ലും 2014-ലും യുകെയിലെ ഒന്നാം നമ്പർ സ്‌പെഷ്യലിസ്റ്റ് സ്ഥാപനമായി ഈ സ്‌കൂൾ റേറ്റുചെയ്യപ്പെട്ടു.[8] ഗിൽഡ്ഹാൾ സ്കൂളിൻ്റെ ഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം അയലത്തെ മിൽട്ടൺ കോർട്ട് സൈറ്റിൻ്റെ 90 ദശലക്ഷം പൗണ്ടിൻ്റെ പുനർവികസനം വഴി ഫലപ്രാപ്തിയിലെത്തി.[9] 2013-ൽ തുറന്ന പുതിയ കെട്ടിടത്തിൽ മൂന്ന് പുതിയ പ്രകടന ഇടങ്ങളും ഒരു കച്ചേരി ഹാൾ (608 സീറ്റുകൾ), ഒരു തിയേറ്റർ (223 സീറ്റുകൾ), നാടക അധ്യാപനത്തിനും ഭരണനിർവ്വഹണത്തിനും പുറമെയുള്ള ഒരു സ്റ്റുഡിയോ തിയേറ്റർ (128 സീറ്റുകൾ വരെ) എന്നിവയും ഉണ്ട്.[10]

സ്‌കൂൾ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളും[11] 4 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന ഒരു ശനിയാഴ്ച സ്‌കൂളായി ജൂനിയർ ഗിൽഡ്‌ഹാളും വാഗ്ദാനം ചെയ്യുന്നു.[12] ഓപ്പറ പ്രാഗ്രാമുകളുടെ നേട്ടങ്ങൾക്കും പ്രവർത്തനത്തിനും അംഗീകാരമായി സ്‌കൂളിന് 2007-ൽ വീണ്ടുമൊരു ക്വീൻസ് ആനിവേഴ്‌സറി പ്രൈസ് ലഭിച്ചു.[13] 2014 ഓഗസ്റ്റിൽ, ഗിൽഡ്ഹാളിന് കൂടുതൽ ചുരുങ്ങിയ ആധുനിക ശൈലിയിലേക്കുള്ള മാറ്റം കുറിക്കുകയെന്ന ലക്ഷ്യത്തോടെ ലോഗോയിൽ മാറ്റം വരുത്തി. സ്‌കൂൾ അതിൻ്റെ പഠിപ്പിക്കലുകളുടെ തരങ്ങൾ പ്രതിഫലിപ്പിക്കേണ്ടതുണ്ടെന്ന് ചിന്തിച്ചതിനാലാണ് ഈ മാറ്റം നടത്തിയത്.

  1. "Technical Theatre Arts". GUILDHALL SCHOOL. Archived from the original on 21 September 2017. Retrieved 21 September 2017.
  2. "About the School | Guildhall School of Music & Drama". www.gsmd.ac.uk. Archived from the original on 23 September 2017. Retrieved 21 September 2017.
  3. "Best UK universities for music – league table". TheGuardian.com. Archived from the original on 1 October 2022. Retrieved 3 October 2022.
  4. "Arts, Drama & Music League Table 2023". Archived from the original on 27 June 2022. Retrieved 21 June 2022.
  5. "QS World University Rankings for Performing Arts 2024". Retrieved 10 April 2024.
  6. "Sundial Court Summer Lettings". GUILDHALL SCHOOL. Archived from the original on 21 September 2017. Retrieved 21 September 2017.
  7. "Calouste Gulbenkian Foundation (UK Branch). 2018-06-30. Accessed: 2018-06-30". Archived from the original on 1 July 2018. Retrieved 30 June 2018.
  8. "University guide 2014: Specialist institutions league table". The Guardian. 3 June 2013. Archived from the original on 21 September 2017. Retrieved 21 September 2017.
  9. White, Richard (23 September 2023). "Curtain up for David Walker and RHWL's Barbican debut". Architects' Journal. Retrieved 17 January 2024.
  10. "Guildhall School of Music & Drama - History". Archived from the original on 2015-01-13. Retrieved 2015-01-12.
  11. "Guildhall School of Music & Drama: Prospectus 2010" (PDF). Archived from the original (PDF) on November 28, 2009.
  12. "Junior Guildhall Prospectus 2010" Archived 2011-06-01 at the Wayback Machine.. Guildhall School of Music & Drama. 2010. Retrieved March 29, 2014.
  13. "Guildhall School of Music & Drama: Guildhall School Opera Programme wins the Queen's Anniversary Prize 2007".[പ്രവർത്തിക്കാത്ത കണ്ണി]