ഗില്ലറ്റിൻ
വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള ഒരു യന്ത്രമാണ് ഗില്ലറ്റിൻ (Guillotine) (/ˈɡɪlətiːn/; French: [ɡijɔtin]). ഫ്രഞ്ച് വിപ്ലവത്തിന് അൽപ്പകാലം മുൻപാണ് ഗില്ലറ്റിൻ കണ്ടു പിടിക്കപ്പെട്ടത്. ഗില്ലറ്റിന്റെ മറ്റൊരു രൂപമായ ഹാലിഫാക്സ് ഗിബെറ്റ് ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ഷയറിലെ ഹാലിഫാക്സ് എന്ന സ്ഥലത്ത് 1286 മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എഡിൻബറയിൽ മേയ്ഡൻ എന്നൊരു ഉപകരണവും ശിരഛേദത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGuillotine എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.