പാഴ്വസ്തുക്കൾ ഉപയോഗിച്ച് കമ്മൽ, ജിമിക്കി, ഫ്‌ലവർ വെയ്‌സ്, കഥകളി ശില്പങ്ങൾ, പൈനാപ്പിൾ തുടങ്ങി ഒട്ടേറെ കൗതുക വസ്തുക്കളും വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ആയിരക്കണക്കിന് പാവകളെയും നിർമിച്ചതിന് ഗിന്നസ് ബുക്കിൽ ഇടം നേടിയ വ്യക്തിയാണ് ഗിന്നസ് വിജിത. പള്ളുരുത്തി ശാസ്താകൃപയിൽ വിജയൻറെയും ലോലിതയുടെയും മകളും മരട്ഇഞ്ചക്കൽ ക്ഷേത്രത്തിനു സമീപം മേക്കര രതീഷിന്റെ ഭാര്യയുമാണ് ഇവർ. പള്ളുരുത്തി സ്വദേശിയായ ഇവർ തോപ്പുംപടി ഔവർ ലേഡീസ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രവൃത്തി പരിചയമേളയിൽ ജില്ലാതല മത്സരത്തിൽ സമ്മാനം നേടിയിരുന്നു. പിന്നിട് ഈസ്റ്റേൺ കമ്പനിയുടെ ഭൂമിക അവാർഡിനർഹയായി .

2016 ൽ 50 അടി നീളത്തിലുള്ള മാലയും രണ്ടര അടി വിസ്തീർണമുള്ള ജിമിക്കയും നിർമിച്ച് ലിംകാ ബുക്കിൽ ഇടം നേടി. 2016 ഒക്ടോബർ 20 ന് മരട് ന്യൂക്ലിയസ് മാളിൽ നടത്തിയ ആയിരക്കണക്കിന് പാവകളുടെ പ്രദർശനമാണിവരെ ഗിന്നസ് ബുക്കിലെത്തിച്ചത്. കലാരൂപങ്ങൾക്ക് ഉപയോഗിക്കുന്നത് പാഴായി പോകുന്ന വിവിധ ഇനം കടലാസുകളാണ്.

വിവാഹ ക്ഷണക്കത്തുകൾ, വിവിധ ഇനം നോട്ടീസുകൾ, വിവിധ ഇനം മാസികകൾ, ടാബ് ലെറ്റുകൾ വരുന്ന സ്ട്രിപ്പുകൾ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വരുന്ന കാർട്ടണുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. സൈക്കോളജി ബിരുദാനന്തര ബിരുദത്തിന് ശേഷം ആർട്ട് തെറാപ്പിയിൽ കൂടുതൽ പഠനങ്ങൾ നടത്തുന്നു.

നേട്ടങ്ങൾ

തിരുത്തുക
  • 2017 ഗിന്നസ് വേൾഡ് റെക്കോർഡ്
  • 2016 ലിംകബുക്ക് റെക്കോർഡ്
  • 2017 ഈസ്റ്റേൺ ഭൂമിക അവാർഡ്
  • 2015 സമര സർഗോത്സവ കവിത അവാർഡ്
  • 2000 പി.ടി.ബാലഭാസ്കരപണിക്കർ സംസ്ഥാന കവിത അവാർഡ്
"https://ml.wikipedia.org/w/index.php?title=ഗിന്നസ്_വിജിത&oldid=3612757" എന്ന താളിൽനിന്ന് ശേഖരിച്ചത്