പക്ഷിവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഗിനിക്കോഴിയുടെ (Guineafowl) ജന്മദേശം ആഫ്രിക്കയാണ്. ദൃഢശരീരമുള്ള ഗിനിക്കോഴികൾ ഏത് കാർഷിക കാലാവസ്ഥയിലും വളരുന്നതാണ്. വളർത്തുപക്ഷിയിനത്തിൽപ്പെടുന്ന ഇവ സ്വതന്ത്രമായി വിഹരിക്കുന്നവയാണ്. കോഴികളുടേതുപോലെ ഭക്ഷണം കൊത്തിതിന്നുന്ന ഗിനിക്കോഴികൾക്ക് കോഴികളേക്കാൾ ഉയർന്ന രോഗപ്രതിരോധ ശേക്ഷിയുണ്ട്. മുട്ടകൾക്ക് കട്ടിയുള്ള പുറന്തോടുള്ളതിനാൽ മുട്ട പൊട്ടിപോകാതെയും അധികനാൾ ഇരിക്കുന്നതിനും പ്രയോജനപ്പെടും. മാംസം വിറ്റാമിനുകൾ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്. വളരെ വലിപ്പമുള്ളതും വിലയേറിയതുമായ കൂടുകളോ വലിയ പരിചരണമോ ആവശ്യമില്ലാത്തതിനാൽ ചെറുകിടകർഷകർക്കും വളർത്താവുന്നതാണ് ഗിനിക്കോഴികൾ.

ഗിനിക്കോഴി
Guineafowl
Helmeted guineafowl kruger00.jpg
Helmeted Guineafowl (Numida meleagris)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Numididae

Genera
ഗിനിക്കോഴി

വിവിധയിനങ്ങൾതിരുത്തുക

  • കാദംബരി
  • ചിദാംബരി
  • ശേതാംബരി.

വളർച്ച ഘട്ടംതിരുത്തുക

  • 8 ആഴ്ചയിൽ ഭാരം - 500-550 ഗ്രാം
  • 12 ആഴ്ചയിൽ ഭാരം - 900-1000 ഗ്രാം
  • മുട്ടയിടുന്ന പ്രായം - 230-250 ദിവസം
  • മുട്ട ഉത്പാദനസമയം - മാർച്ച് മുതൽ സെപ്തംബർ വരെ - ഒറ്റത്തവണ
  • മുട്ടയുടെ എണ്ണം - 100-120 മുട്ടകൾ - വർഷത്തിൽ
  • മുട്ടകളുടെ പൊരുന്ന ശേഷി - 70 മുതൽ 80 ശതമാനം വരെ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗിനിക്കോഴി&oldid=2295511" എന്ന താളിൽനിന്ന് ശേഖരിച്ചത്