സ്റ്റീൽ, ഇരുമ്പ് എന്നിവ തുരുമ്പിക്കുന്നതിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അവയ്ക്കു മുകളിൽ സിങ്ക് ലേപനം ചെയ്യുന്ന പ്രക്രിയയാണ‌്‌ ഗാൽവനീകരണം (ഇംഗ്ലീഷിൽ Galvanization അഥവാ Galvanisation).[1] ഇതിന് സാധാരണയായി അവലംബിക്കുന്ന രീതിയാണ് താപനിമഞ്ജന ഗാൽവനീകരണം (hot-dip galvanising). ഉരുകിയ സിങ്കിൽ വസ്തുക്കൾ മുക്കിയെടുക്കുന്ന രീതിയാണിത്.

താപനിമഞ്ജന ഗാൽവനീകരണത്തിന്റെ സവിശേഷതൾ കാണിക്കുന്ന സിഗപ്പൂരിലെ ഒരു തെരുവുവിളക്ക്

സംരക്ഷണ പ്രവർത്തനം തിരുത്തുക

 
ഗാൽവനീകൃത ആണികൾ

സ്റ്റീലിനെയും ഇരുമ്പിനെയും ഗാൽവനീകരണം മുഖേനെ സംരക്ഷിക്കുന്നത് പ്രധാനമായും താഴെപ്പറയും വിധങ്ങളിലാണ്:

  • സിങ്ക് ലേപം, ഇരുമ്പിലോ സ്റ്റീലിലോ ലോഹനാശകവസ്തുക്കൾ എത്തപ്പെടാതെ പുറമേ തടയുന്നു.
  • സിങ്ക് സ്വയം ലോഹനാശനത്തിന് വിധേയമായിക്കൊണ്ട് ഇരുമ്പിനെ സംരക്ഷിക്കുന്നു. കൂടുതൽ ഫലത്തിന് വ്യാവസായിക ആവശ്യങ്ങൾക്ക് സിങ്കിനു പുറത്ത് ക്രോമേറ്റുകൾ കൂടി പൂശുന്നു.
  • കാലക്രമേണ ഉള്ളിലുളള ലോഹം പുറമേ കാണപ്പെട്ടുതുടങ്ങിയാലും വിദ്യത് യോജനത്തിനാവശ്യമായ സിങ്ക് അതിലുള്ളടത്തോളം സമയം സംരക്ഷണം തുടരും. മുഴുവൻ സിങ്കും നശിച്ചശേഷം മാത്രമേ പ്രധാന ലോഹം നശിച്ചു തുടങ്ങുകയുളളു

ചരിത്രവും പദോൽപ്പത്തിയും തിരുത്തുക

17 ആം നൂറ്റാണ്ടിൽ റോയൽ ആർമറീസ് പ്രദർശനാലയ ശേഖരത്തിൽ നിന്നും (Royal Armouries Museum collection) യൂറോപ്യൻമാരാണ് ഗാൽവനീകൃത ഇരുമ്പിന്റെ ആദ്യകാല മാതൃക കണ്ടെത്തിയത്.

ഇറ്റാലിയൻ ശാസ്ത്രജ്ഞനായ Luigi Galvani യുടെ പേരിൽനിന്നാണ് Galvanisation എന്ന പദത്തിന്റെ ഉൽഭവം.

അവലംബം തിരുത്തുക

  1. "Galvanize". Cambridge English Dictionary. Retrieved 10 November 2019.
"https://ml.wikipedia.org/w/index.php?title=ഗാൽവനീകരണം&oldid=3380795" എന്ന താളിൽനിന്ന് ശേഖരിച്ചത്