ഗാർഡ്നർ കുടുംബം

ആംഗ്ലോ-മുഗൾ സങ്കരകുടുംബം

പതിനെട്ടാം നൂറ്റാണ്ടിനവസാനം വടക്കേ ഇന്ത്യയിൽ ഉടലെടുത്ത ഒരു ആംഗ്ലോ-മുഗൾ സങ്കരകുടുംബമാണ് ഗാർഡ്നർ കുടുംബം. ഉത്തർപ്രദേശിലെ ആഗ്രക്കടുത്തുള്ള ഖാസ്ഗംഗ (കാസ്ഗഞ്ജ്) ആണ് ഈ കുടുംബത്തിന്റെ ആസ്ഥാനമായിരുന്നത്. അമേരിക്കയിൽ ജനിച്ച സൈനികനായിരുന്ന വില്ല്യം ലിനേയസ് ഗാർഡ്നർ, കാംബേയിലെ ഒരു ബീഗത്തെയും അദ്ദേഹത്തിന്റെ പുത്രൻ ജെയിംസ്, മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിന്റെ ബന്ധുവായ മുഖ്താർ ബീഗത്തെയും വിവാഹം കഴിച്ചതിലൂടെ രൂപമെടുത്ത ആംഗ്ലോ-മുഗൾ സങ്കര കുടുംബമാണിത്. ഈ കുടുംബത്തിലെ പാതിയോളം പേർ മുസ്ലീങ്ങളും മറ്റേ പാതി ക്രിസ്ത്യാനികളുമായിരുന്നു. പേർഷ്യനും ഹിന്ദുസ്ഥാനിയുമാണ് ഇവർ സംസാരിച്ചിരുന്നത്.[1]

കുടുംബത്തിലെ കുട്ടികൾക്ക് മുഗൾ പേരുകളും ക്രിസ്ത്യൻ പേരുകളും ഇവർ ഇടുമായിരുന്നു. ഉദാഹരണത്തിന് സൂസൻ ഗാർഡ്നർ അന്തഃപുരത്തിൽ അറിയപ്പെട്ടിരുന്നത് ശുബ്ബയ്യ ബീഗം എന്നായിരുന്നു.[2] ചിലർക്ക് മുസ്ലീം ക്രിസ്ത്യൻ സമ്മിശ്രപേരുകളുമുണ്ടായിരുന്നു. ഉദാഹരണം ജെയിംസ് ജഹാംഗീർ ഷിക്കോ ഗാർഡ്നർ.[1]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 ലാസ്റ്റ് മുഗൾ[൧], താൾ: 66
  2. ലാസ്റ്റ് മുഗൾ[൧], താൾ: 67

ഗ്രന്ഥങ്ങൾ

തിരുത്തുക
  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗാർഡ്നർ_കുടുംബം&oldid=3487629" എന്ന താളിൽനിന്ന് ശേഖരിച്ചത്