ഗാസയുടെ ഇസ്ലാമികവൽക്കരണം
ഗാസ സ്ട്രിപ്പിൽ ഇസ്ലാമിക നിയമങ്ങളും പാരമ്പര്യരീതികളും അടിച്ചേൽപ്പിക്കുന്നതിനെയാണ് ഗാസയുടെ ഇസ്ലാമികവൽക്കരണം എന്നു വിളിക്കുന്നത്. 1980-കൾക്കു ശേഷം ഗാസയിൽ ഇസ്ലാമിക വിഭാഗങ്ങളുടെ സ്വാധീനം വർദ്ധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നശേഷം 2007 ജൂണിൽ ഹമാസ് ബലപ്രയോഗത്തിലൂടെ സെക്യുലാർ നിലപാടുകാരനായ മെഹ്മൂദ് അബ്ബാസിനോട് കൂറുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കി ഈ പ്രദേശത്തിന്റെ അധികാരം പിടിച്ചെടുത്തശേഷം ഇസ്ലാമിക നിയമങ്ങളും പാരമ്പര്യരീതികളും അടിച്ചേൽപ്പിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്.[1][2][3] ആഭ്യന്തരയുദ്ധം അവസാനിച്ചശേഷം ഹമാസ് “ഗാസ സ്ട്രിപ്പിൽ സെക്യുലറിസത്തിനും മതവിരുദ്ധതയ്ക്കും അവസാനമായി” എന്ന് പ്രഖ്യാപിക്കുകയുണ്ടായി.[4] 1989-ൽ സുഡാനിൽ ഒമാർ അൽ ബഷീർ അധികാരത്തിൽ വന്ന പട്ടാളവിപ്ലവത്തിനുശേഷം മുസ്ലീം ബ്രദർഹുഡിനോട് ബന്ധമുള്ള ഒരു വിഭാഗത്തിന് വലിയ ഒരു ഭൂവിഭാഗത്തിനുമേൽ നിയന്ത്രണം ലഭിച്ച സംഭവമായിരുന്നു ഇത്.[5] ഹമാസിന്റെ ഇത്തരം ശ്രമങ്ങൾ പല സ്വാതന്ത്ര്യങ്ങളും ഹനിക്കുന്നതായി ഗാസയിലെ മനുഷ്യാവകാശ സംഘടനകൾ ആരോപണമുന്നയിച്ചിട്ടുണ്ട്.[2]
ഹമാസ് ഒരു ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കുവാൻ ശ്രമിക്കുകയാണെന്നുള്ള ആരോപണം ഇസ്മായീൽ ഹനിയ ഔദ്യോഗികമായി നിരാകരിച്ചിട്ടുണ്ട്.[5] എന്നിരുന്നാലും ജോനാഥൻ ഷാൻസർ അഭിപ്രായപ്പെടുന്നത് 2007-ലെ അട്ടിമറിക്കുശേഷം ഗാസയിൽ താലിബാൻ വൽക്കരണത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നാണ്.[5] ഹമാസ് ഭരണകൂടം സ്ത്രീകൾക്കുമേൽ വളരെ കഠിനമായ നിയമങ്ങൾ നടപ്പിലാക്കുകയും പാശ്ചാത്യ, ക്രൈസ്തവ സംസ്കാരവുമായി ബന്ധമുള്ള പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്തുകയും, മുസ്ലീങ്ങളല്ലാത്ത ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയും ശരിയത്ത് നിയമം നടപ്പാക്കുകയും ചെയ്യുന്നത് ഈ പ്രവർത്തനത്തിന്റെ ഭാഗമാണ്. ശരിയത്ത് നിയമങ്ങൾ നടപ്പാക്കുവാനായി മത പോലീസിനെയും ഏർപ്പെടുത്തിയിട്ടുണ്ട്.[5]
അവലംബം
തിരുത്തുക- ↑ Militants torch Gaza water park shut down by Hamas, Haaretz 19-09-2010
- ↑ 2.0 2.1 Gunmen torch Gaza beach club shuttered by Hamas, AFP 19-09-2010
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-26. Retrieved 2014-02-18.
- ↑ Khaled Abu Toameh, “Haniyeh Calls for Palestinian Unity,” Jerusalem Post, June 15, 2007
- ↑ 5.0 5.1 5.2 5.3 The Talibanization of Gaza: A Liability for the Muslim Brotherhood Archived 2010-09-29 at the Wayback Machine.. by Jonathan Schanzer. August 19, 2009. Current Trends in Islamist Ideology vol. 9