ഗാല ദാലി
കവി പോൾ എല്വാർഡിന്റെ റഷ്യൻ ഭാര്യയും പിന്നീട് സാൽവദോർ ദാലിയുടെ ഭാര്യയുമായിരുന്നു ഗാല ദാലി (ഓഗസ്റ്റ് 26, 1894 - ജൂൺ 10, 1982). സാധാരണയായി ഗാല എന്നറിയപ്പെട്ടിരുന്നു. എലീന ഇവാനോവ്ന ഡൈക്കോനോവ എന്നായിരുന്നു ആദ്യ പേര്. [1]സർറിയലിസവുമായി ബന്ധപ്പെട്ട പ്രധാന പേരുകളിലൊന്നാണ്. അനേകം എഴുത്തുകാരെയും കലാകാരന്മാരെയും പ്രചോദിപ്പിച്ചു.
ഗാല ദാലി | |
---|---|
ജനനം | എലീന ഇവാനോവ്ന ഡൈക്കോനോവ 7 സെപ്റ്റംബർ 1894 |
മരണം | 10 ജൂൺ 1982 പോർട്ട് ലിഗറ്റ്, സ്പെയിൻ | (പ്രായം 87)
അന്ത്യ വിശ്രമം | പ്യൂബോൽ കോട്ട, ഗിരോണ, സ്പെയിൻ |
ദേശീയത | റഷ്യൻ |
ജീവിതപങ്കാളി(കൾ) | സാൽവദോർ ദാലി (m. 1934–1982) എല്വാർഡ് (m. 1917–1929) |
കുട്ടികൾ | 1 |
ആദ്യകാലങ്ങളിൽ
തിരുത്തുകഎലീന ഇവാൻനോവ്ന ഡൈക്കോനോവ എന്നായിരുന്നു ഗാലയുടെ പേര്. ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും കുടുംബത്തിലായിരുന്നു ജനനം. കവയിത്രി മരീനസ്വതേവ ബാല്യകാല സുഹൃത്തായിരുന്നു. 1915-ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു. മോസ്കോയിലായിരുന്നു താമസം.
വിവാഹം
തിരുത്തുക1912 ൽ ക്ഷയരോഗ ചികിത്സയ്ക്കായി സ്വിറ്റ്സർലണ്ടിലെ ദാവോസിനു സമീപം ക്ലോവഡിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വിറ്റ്സർലൻഡിലായിരിക്കുമ്പോൾ അവർ കവി പോൾ എല്വാർഡിനെ കണ്ടുമുട്ടി, കവിയുമായി തീവ്ര പ്രണയത്തിലായി. 1916-ൽ ഒന്നാം ലോകമഹായുദ്ധസമയത്ത് പോളിനോടൊത്ത് ചേരാനായി റഷ്യയിൽനിന്ന് പാരീസിലേക്ക് പോയി. ഒരു വർഷത്തിനുശേഷം അവർ വിവാഹിതരായി. അവരുടെ മകൾ സെസ്സൈൽ 1918 ൽ ജനിച്ചു. മാതൃത്വത്തെ വെറുത്ത ഗാല കുഞ്ഞിനെ തീരെയും ശ്രദ്ധിച്ചില്ല. [2] പോൾ എല്വാർഡുമൊത്ത് സർറിയലിസം കലാ മുന്നേറ്റത്തിന്റെ ഭാഗമായി. എൽവാർഡ്, ലൂയിസ് അരഗോൺ, മാക്സ് ഏൺസ്റ്റ്, ആന്ദ്രെ ബ്രെമെൻറ് തുടങ്ങി പല കലാകാരന്മാർക്കും പ്രചോദനമായി. എല്വാർഡുമൊത്ത് ഗാല, ഏണസ്റ്റ് എന്നിവർ മൂന്നു വർഷത്തോളം 1924 മുതൽ 1927 വരെ ഒരു മീനീസ് ട്രോയിയിൽ ഒരുമിച്ച് കഴിഞ്ഞു. 1929 ആഗസ്ത് ആദ്യം എല്വാർഡും ഗാലയും സ്പെയിനിൽ യുവാവായ യുവാവായ സർറിയലിസ്റ്റ് ചിത്രകാരൻ ദാലിയെ സന്ദർശിച്ചിരുന്നു. തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ദാലിയും ഗാലയും വളരെ പെട്ടെന്നു തന്നെ പരസ്പരം ആർഷിക്കപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. ഗാലയുമായി അകന്നതിനു ശേഷവും ഗാലയും എല്വാർഡും സൗഹൃദത്തിലായിരുന്നു. [3]
ദാലിയുമായുള്ള വിവാഹം
തിരുത്തുക1929 മുതൽ ഒരുമിച്ചു ജീവിക്കാനാരംഭിച്ചെങ്കിലും, 1934 ൽ ഡാലിയും ഗാലയും ഒരു സിവിൽ ചടങ്ങിൽ വിവാഹിതരായി. 1958-ൽ ഒരു കത്തോലിക്കാ ചടങ്ങിൽ മാൻട്രേചിക് എന്ന സ്ഥലത്തെ പൈറിനീസ് കുഗ്രാമത്തിൽ അവർ പുനർവിവാഹം ചെയ്തു. ഡാലിയുടെ പ്രണയഭാജനമായി മാറിയ ഗാല, അദ്ദേഹത്തിന്റെ നിരവധി സൃഷ്ടികളിൽ പ്രത്യക്ഷപ്പെട്ടു. ദാലിയുടെ നിത്യ പ്രചോദനമായിരുന്നു ഗാല. [4] 1930-കളുടെ തുടക്കത്തിലെ രചനകളിൽ ദാലി ഒപ്പിട്ടിരുന്നത് "നിന്റെ രക്തം കൊണ്ടാണല്ലോ ഗാല ഞാൻ ചിത്രം വരയുന്നത് എന്നായിരുന്നു". [2]
മരണം
തിരുത്തുകജൂൺ 10, 1982 ന് ഗാല, ദാലി വാങ്ങിക്കൊടുത്ത പ്യൂബോൽ കോട്ടയിൽ മരണമടഞ്ഞു.[5][6] [7]
അവലംബം
തിരുത്തുക- ↑ Gala's correct birth name, Elena Ivanovna Diakonova (Cyrillic: Елена Ивановна Дьяконова), the one that is listed in Gala's Russian diploma of school-teacher graduation issued by the M. G. Brukhonenko Female Institute of Moscow in 1915. It adds also that she was born in Kazan on 26 August 1894 (Julian calendar) which corresponds to 7 September 1894 of the Gregorian calendar. Her religion was Russian Orthodox and she was the daughter of a high-ranking officer of the Russian administration. (Source: Article "Gala Dalí: los secretos de una musa" by J.J. Navarro Arisa, El País Semanal, Madrid, Spain, 14 August 1994. See also Gala Dalí's biography Archived 2012-06-26 at the Wayback Machine. in the Fundació Gala-Salvador Dalí web page.)
- ↑ 2.0 2.1 Prose, Francine (2003). The Lives of the Muses: Nine Women and the Artists They Inspired. HarperCollins Perennial. pp. 187–226. ISBN 0-06-019672-6.
- ↑ Eluard, P. (1984). Lettres a Gala. Gallimard. p. 182.
- ↑ Picardie, Justine (20 May 2007). "Salvador's siren". The Daily Telegraph. Retrieved 16 September 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Gala Dalí". Biography (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-10-04. Retrieved 2019-03-14.
- ↑ "The Kingdom". Weinberger Fine Art (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-03-28. Retrieved 2019-03-14.
- ↑ Solly, Meilan. "Why Gala Dalí—Muse, Model and Artist—Was More Than Just Salvador's Wife". Smithsonian (in ഇംഗ്ലീഷ്). Retrieved 2019-03-14.