ഗാരി സോബേഴ്സ്
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖനാണ് വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാരി സോബേഴ്സ്. 1936 ജൂലൈ 28ന് ബാർബഡോസിലാണ് ഇദ്ദേഹം ജനിച്ചത്. 1954 മുതൽ 1974വരെ അദ്ദേഹം വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിച്ചു. അക്രമോത്സുക ബാറ്റിംഗ് ശൈലിയിൽ കളിച്ച ഇടം കൈയൻ ബാറ്റ്സ്മാനായിരുന്നു. 1958 ൽ കിംഗ്സ്റ്റണിൽ വച്ച് പാകിസ്താനെതിരെ അദ്ദേഹം പുറത്താകാതെ നേടിയ 365 റൺസ് ഏറെ കാലം ലോക റെക്കോർഡായിരുന്നു. ആ കാലഘട്ടങ്ങളിൽ ഏറ്റവും കൂടൂതൽ റൺസ് നേടിയ കളിക്കാരനും മറ്റരുമായിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിലെ എല്ലാ പന്തുകളും സിക്സ് അടിക്കുന്ന ആദ്യ കളിക്കാരനാണ് ഗാരി സോബേഴ്സ്. 1968ൽ സ്വാൻസിയയിൽ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി ഗ്ലാമോർഗനെതിരെ കളിക്കുമ്പോൾ മാൽക്കം നാഷിന്റെ ഓവറിലാണ് ആ ചരിത്ര നേട്ടം അദ്ദേഹം നേടിയത്.[2]
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Garfield St Aubrun Sobers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ഗാരി (or Garry) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈ ബാറ്റ്സ്മാൻ (LHB) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈ ഫാസ്റ്റ് മീഡിയം (LFM) സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് (SLA) സ്ലോ ലെഫ്റ്റ് ആം ചൈനാമെൻ (SLC) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 84) | 30 മാർച്ച് 1954 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 5 ഏപ്രിൽ 1974 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 11) | 5 സെപ്റ്റംബർ 1973 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1952–1974 | ബാർബഡോസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1961–1964 | സൗത്ത് ആസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1968–1974 | നോർത്തിംഗ് ഹാം ഷെയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 13 സെപ്റ്റംബർ 2007 |
ഫാസ്റ്റ്-മീഡിയവും സ്പിന്നും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും എത്രകണ്ട് തിളങ്ങിയിരുന്നോ, അത്രതന്നെ ഫീൽഡിംഗിലും അദ്ദേഹം തിളങ്ങിയിരുന്നു. ബാറ്റ്സ്മാന്റെ അടുത്തു നിന്നുള്ള ക്യാച്ചുകൾ എടുക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്യം ഉണ്ടായിരുന്നു. 1966ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഓൾറൗമ്ട് പ്രകടനം ലോകം കണ്ടത്. വെസ്റ്റ് ഇൻഡീസ് പരമ്പര വിജയം നേടിയ അന്ന് 103.14 റൺസ് ആവറേജിൽ 722 റൺസും 27.25 ആവറേജിൽ 20 വിക്കറ്റും കൂടാതെ 10 ക്യാച്ചുകളും അദ്ദേഹം നേടി. 1975 ൽ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.[2]
അവലംബം
തിരുത്തുക- ↑ Bynoe, Kenmore (03 May 2011 @ 12:00 AM). "Sir Garry: What about Wes?". Nation Newspaper. Archived from the original on 2011-05-08. Retrieved 28 June 2011.
Just a couple of days after Barbados celebrated its heroes, the sole living National Hero, The Right Excellent Sir Garfield Sobers, has expressed amazement that one of his closest comrades on the cricket field, Wesley Hall, has not been given a knighthood by his country.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameters:|pmd=
,|trans_title=
, and|deadurl=
(help) - ↑ 2.0 2.1 "ICC-Garry Sobers". Archived from the original on 2013-03-31. Retrieved 2012-09-09.