10-11 മീറ്ററിനു താഴെ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങൾ ആണ് ഗാമാ തരംഗം എന്നറിയപ്പെടുന്നത്.

ജ്യോതിശാസ്ത്രവും ഗാമാതരംഗവും

തിരുത്തുക

ഗാമാ തരംഗങ്ങൾക്ക് അന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലേക്ക് എത്താനാവില്ല. അൾട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് മുതലായ വിദ്യുത്കാന്തിക തരംഗങ്ങൾ ഒക്കെ അണുവിനു ചുറ്റും കറങ്ങുന്ന ഇലക്ട്രോൺ അതിന്റെ ഊർജ്ജ തലം മാറുന്നതു മൂലം ഉണ്ടാകുമ്പോൾ എക്സ് തരംഗങ്ങളും ഗാമാ തരംഗങ്ങളും അണുകേന്ദ്രത്തിലെ ചില പ്രവർത്തനം മൂലം ആണ് ഉണ്ടാകുന്നത്. അതിനാൽത്തന്നെ ജ്യോതിശാസ്ത്രത്തിൽ മറ്റ് വിദ്യുത് കാന്തിക തരംഗങ്ങൾ തരുന്നതിനപ്പുറം വേറെ ചില വിവരങ്ങൾ ആണ് ഗാമാ തരംഗങ്ങൾ നമുക്ക് തരുന്നത്. 1960-ൽ Orbiting Solar Observatory (OSO 3) എന്ന ഉപഗ്രഹത്തിൽ ഉണ്ടായിരുന്ന ഒരു ഗാമാ വികിരണ detector ആയിരുന്നു ആദ്യമായി ബഹിരാകാശത്തുനിന്നുള്ള ഗാമാ കിരണങ്ങളെ detect ചെയ്തത്.


വിദ്യുത്കാന്തിക വർണ്ണരാജി
 

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗംഎക്സ്-റേ തരംഗംഅൾട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇൻഫ്രാറെഡ് തരംഗംടെറാഹേർട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ്നീലപച്ചമഞ്ഞഓറഞ്ച്ചുവപ്പ്
മൈക്രോവേവ് രാജി: W bandV bandK band: Ka band, Ku bandX bandC bandS bandL band
റേഡിയോ രാജി: EHFSHFUHFVHFHFMFLFVLFULFSLFELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ്ഷോർട്ട്‌‌വേവ്മീഡിയംവേവ്ലോങ്‌‌വേവ്


"https://ml.wikipedia.org/w/index.php?title=ഗാമാ_തരംഗം&oldid=1337880" എന്ന താളിൽനിന്ന് ശേഖരിച്ചത്