ഗാന്ധി തൊപ്പി
വെളുത്ത നിറത്തിലുള്ള ഖാദിയിൽ നിർമ്മിച്ചിരിക്കുന്ന മുൻഭാഗത്തേക്കും പുറകിലേക്കും നീണ്ടതായ തൊപ്പിയാണ് ഗാന്ധി തൊപ്പി. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ഇത് ഉപയോഗിച്ചു തുടങ്ങിയത്. ഇത് ആദ്യമായി ഉപയോഗപ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്. സ്വാതന്ത്ര്യ പ്രവർത്തകർ സാധാരണയായി ഉപയോഗിച്ചിരുന്ന ഈ തൊപ്പി സ്വാതന്ത്ര്യന്തരം രാഷ്ട്രീയ പ്രവർത്തകരും മറ്റും പ്രതീകാത്മകമായ ധരിക്കുന്നത് സാധാരണമാണ്.
ഉല്പത്തി
തിരുത്തുക1918-1921 കാലഘട്ടത്തിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനത്തിനിടയിലാണ് ഇന്ത്യയിൽ ഗാന്ധി തൊപ്പി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.[1] ഗാന്ധിജി ഈ തൊപ്പിയ്ക്ക് പ്രചാരം നൽകിയതോടെ ഇത് കോൺഗ്രസ്സ് പ്രവർത്തകരുടെ സാധാരണ വേഷങ്ങളുടെ ഭാഗമായി ഇതു മാറി. അതോടെ 1921 ൽ ബ്രിട്ടീഷ് സർക്കാർ ഗാന്ധി തൊപ്പി ഉപയോഗിക്കുന്നത് നിരോധിച്ചു. 1920-21 കാലഘട്ടത്തിൽ ഒന്ന് രണ്ട് വർഷക്കാലം മാത്രമേ ഗാന്ധി ഈ തൊപ്പി ധരിച്ചിരുന്നുള്ളു.[2]
അവലംബങ്ങൾ
തിരുത്തുക- ↑ Consumption: The history and regional development of consumption edited by Daniel Miller, p. 424
- ↑ Kothari, Urvish (18 September 2011). "ગાંધીટોપીઃ મારોય એક જમાનો હતો..." urvishkothari-gujarati.blogspot.com. Retrieved 8 April 2018.