ഗാന്ധി: ബിഹൈൻഡ് ദ മാസ്ക് ഓഫ് ഡിവൈനിറ്റി

യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ഓഫീസർ ജിബി സിംഗിന്റെ പുസ്തകമാണ് ഗാന്ധി: ബിഹൈൻഡ് ദ മാസ്ക്ക് ഓഫ് ഡിവൈനിറ്റി (അർഥം: ഗാന്ധി: ദിവ്യതയുടെ മുഖംമൂടിക്ക് പിന്നിൽ) . മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തിന് ഏകദേശം 60 വർഷങ്ങൾക്ക് ശേഷം ഈ പുസ്തകം ജീവചരിത്ര രൂപത്തിലാണ് എഴുതപ്പെട്ടത്. ജീവിതകാലത്തെ സ്വന്തം രചനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗാന്ധിജി നേടിയെടുത്ത വിശുദ്ധനും ദയാലുവും സമാധാനവാദിയും എന്ന നിലയിലുള്ള പ്രതിച്ഛായയെ വെല്ലുവിളിക്കുന്നതാണ് ഈ പുസ്തകം. അയിത്തജാതിക്കാരോടുമുള്ള ഹിന്ദു പ്രത്യയശാസ്ത്രത്തിൽ നിന്നുകൊണ്ട് ഗാന്ധി ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരോടും വംശീയത അനുകരിച്ചുവെന്നും വിദേശ സമുദായങ്ങൾക്കെതിരെ വംശീയ വിദ്വേഷം പ്രചോദിപ്പിച്ചെന്നും ഈ ലക്ഷ്യത്തിൽ അമേരിക്കൻ എഞ്ചിനീയർ വില്യം ഫ്രാൻസിസ് ഡോഹർട്ടിയുടെ കൊലപാതകം മറച്ചുവെച്ചതായും പുസ്തകം അവകാശപ്പെടുന്നു..

ഗാന്ധി: ബിഹൈൻഡ് ദ മാസ്ക് ഓഫ് ഡിവൈനിറ്റി
പ്രമാണം:GandhiBehindTheMaskOfDivinity.jpg
Cover page by Prometheus Books.
കർത്താവ്കേണൽ ഗി.ബി. സിംഗ്
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോൺഫിക്ഷൻ
പ്രസാധകൻപ്രൊമിത്യൂസ് ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
ഏപ്രിൽ 2004
മാധ്യമംPrint ഹാർഡ്കവർ & പേപ്പർബാക്ക്
ഏടുകൾ356
ISBN978-1-57392-998-1
ശേഷമുള്ള പുസ്തകംഗാന്ധി അണ്ടർ ക്രോസ്സ് എക്സാമിനേഷൻ

ഗാന്ധിയെ ഒരു മഹാനായ നേതാവായി ചിത്രീകരിക്കുന്നത് "ഹിന്ദു പ്രചാരണ യന്ത്രത്തിന്റെ സൃഷ്ടിയാണ്" എന്ന് സിംഗ് പറയുന്നു.

പ്രതികരണങ്ങൾതിരുത്തുക

സംശയാസ്പദമായ വാദങ്ങളെ അടിസ്ഥാനപ്പെടുത്തി ഗാന്ധിയുടെ ഓരോ നീക്കത്തെയും വംശീയമായി വ്യാഖ്യാനിക്കുന്ന ഈ പുസ്തകത്തെ, മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സാഹിത്യത്തെക്കുറിച്ചുള്ള ഗ്രന്ഥസൂചിക അടങ്ങിയ ഒരു പുസ്തകം വളരെ വിമർശനാത്മകമായ വിവരണമായി വിശേഷിപ്പിച്ചു. [1]

കൻസാസ് സിറ്റി സ്റ്റാറിലൂതെ കാറ്റി വയലിൻ പുസ്തകത്തെ വിമർശിക്കുകയും "ഗാന്ധിയെ ഒരു വംശീയവാദിയായി കരുതാനാവില്ല" എന്ന് പ്രസ്താവിക്കുകയും ചെയ്തു.

ഗാന്ധീസ് ഡിലേമ: നോൺവയലന്റ് പ്രിൻസിപ്പിൾസ് ആൻഡ് നാഷണലിസ്റ്റ് പവർ (ഗാന്ധിയുടെ ധർമ്മസങ്കടം: അഹിംസാത്മക തത്വങ്ങളും ദേശീയ ശക്തിയും) എന്ന പുസ്തകത്തിന്റെ രചയിതാവായ പ്രൊഫസർ മാൻഫ്രെഡ് സ്റ്റെഗർ 2005 ഡിസംബർ ലക്കം <i id="mwHA">ദി ഹിസ്റ്റോറിയനിൽ</i> ഈ പുസ്തകത്തിന്റെ ഒരു അവലോകനം എഴുതി. [2] പുസ്തകത്തിലെ ആദ്യ പ്രബന്ധമായ "ഹിന്ദു പ്രചരണ യന്ത്രം" എന്നതിന് ഗ്രന്ഥകാരൻ കഠിനമായ തെളിവുകൾ നൽകുന്നില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു, പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുകയോ ഉത്തരം നൽകുകയോ ചെയ്യാതെ സിംഗിന്റെ "കുറ്റപ്പെടുത്താനുള്ള വ്യഗ്രത" അദ്ദേഹം കണ്ടെത്തി. അതേസമയം, ഗാന്ധിയുടെ വംശീയ മനോഭാവത്തെക്കുറിച്ചുള്ള രണ്ടാമത്തെ പ്രബന്ധത്തിന് രചയിതാവ് "കൂടുതൽ മികച്ച തെളിവുകൾ" നൽകുന്നുവെന്ന് സ്റ്റെഗർ പറഞ്ഞു. [2] അദ്ദേഹം പ്രസ്താവിച്ചു, "ദക്ഷിണാഫ്രിക്കയിലെ രണ്ട് ദശാബ്ദങ്ങളിൽ കറുത്ത ആഫ്രിക്കക്കാരോടുള്ള ഗാന്ധിയുടെ മനോഭാവം വെളിപ്പെടുത്തുന്ന പ്രസക്തമായ പ്രാഥമിക, ദ്വിതീയ സാഹിത്യങ്ങളുടെ രചയിതാവിന്റെ പരിശോധനയാണ് പുസ്തകത്തിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിലൊന്ന്". വേദ് മേത്ത, പാർത്ഥ ചാറ്റർജി, ജോസഫ് ആൾട്ടർ എന്നിവരുടെ കൃതികൾ പോലുള്ള ഗാന്ധിയുടെ മറ്റ് "സന്തുലിതമായ" വിമർശനങ്ങൾ നിലവിലുണ്ടെന്ന് സ്റ്റെഗർ അഭിപ്രായപ്പെട്ടു. താരതമ്യപ്പെടുത്തുമ്പോൾ, ഗാന്ധിയുടെ ധാർമ്മികവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ കൂടുതൽ സങ്കീർണ്ണമായ ചിത്രം നൽകാതെ ഈ പുസ്തകം ഗാന്ധിക്കെതിരായ "ഏകപക്ഷീയമായ ആക്രമണം" ആണെന്ന് സ്റ്റെഗർ നിഗമനം ചെയ്തു. [2]

ഗാന്ധീസ് ഫിലോസഫി ആൻഡ് ദ ക്വിസ്റ്റ് ഫോർ ഹാർമണി (ഗാന്ധിയുടെ തത്ത്വചിന്തയും സമന്വയത്തിനായുള്ള അന്വേഷണവും) എന്ന തന്റെ പുസ്തകത്തിൽ, എഴുത്തുകാരനായ ആന്റണി പരേൽ സിംഗിന്റെ പുസ്തകത്തെ "അപരിഷ്കൃതം", "ക്രൂരമായ പക്ഷപാതം", "ശോചനീയമായ അജ്ഞത" എന്നെല്ലാം വിശേഷിപ്പിച്ചു. [3]

രാഷ്ട്രീയംതിരുത്തുക

യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസുകാരനായ എഡോൾഫസ് ടൗൺസ് ഈ പുസ്തകത്തെ "തീർച്ചയായും വിവാദപരമാണ്" എന്ന് വിളിച്ചു, പക്ഷേ അദ്ദേഹം ഗാന്ധിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശാലമാക്കാനും ഇന്ത്യയുടെ അടിത്തറ മനസ്സിലാക്കാനും ഇത് വായിക്കേണ്ടതാണ് എന്ന് പറഞ്ഞു. [4] 110 -ാമത് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ (ആദ്യ സെഷൻ) പ്രൊസീഡിംഗ്സ് ആൻഡ് ഡിബേറ്റ്സിനിടയിൽ ടൗൺസ് തന്റെ കോൺഗ്രഷണൽ ചർച്ചയിൽ പുസ്തകത്തെക്കുറിച്ച് പരാമർശിച്ചു.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. 2.0 2.1 2.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. Extensions of Remarks - December 13, 2005 by HON. EDOLPHUS TOWNS OF NEW YORK IN THE HOUSE OF REPRESENTATIVES. Proceedings and Debates of 109th Congress (First Session)