ഗാന്ധി, ഫൈറ്റർ വിത്തൗട്ട് എ സ്വോർഡ്
കുട്ടികൾക്കായി ഷ്യാനെറ്റ് ഈറ്റൺ എഴുതിയ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവചരിത്രമാണ് ഗാന്ധി, ഫൈറ്റർ വിത്തൗട്ട് എ സ്വോർഡ് . റാൽഫ് റേയാണ് ഈ പുസ്തകത്തിലെ ചിത്രീകരണം നിർവ്വഹിച്ചത്. [1] 1950 ലാണ് ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1951 ൽ ന്യൂബെറി പുരസ്കാരം ഈ പുസ്തകത്തിന് ലഭിച്ചു. [2] വില്യം മോറോ ആന്റ് കമ്പനി എന്ന പ്രസാധകരാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[3] ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വിഷമതകളും ത്യാഗങ്ങളും കുട്ടികൾക്ക് മനസ്സിലാവുന്ന വിധത്തിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഗാന്ധിയുടെ ആദ്ധ്യാത്മികവും രാഷ്ട്രീയവുമായ നേതൃത്വത്തെ ഈ പുസ്തകത്തിൽ വളരെ നല്ലരീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.[4]
അവലംബങ്ങൾ
തിരുത്തുക- ↑ "Enotes summary". Archived from the original on 2012-10-08. Retrieved 2020-10-02.
- ↑ "Newbery Medal and Honor Books, 1922-Present". American Library Association. 30 November 1999. Retrieved 2009-12-30.
- ↑ "Gandhi, Fighter Without a Sword". Retrieved 2020-10-02.
- ↑ "Gandhi: Fighter Without a Sword Critical Essays - eNotes.com" (in ഇംഗ്ലീഷ്). Archived from the original on 2022-05-17. Retrieved 2020-10-02.