ഗാങ്‍ഖാർ പൂയെൻസം
ഗാങ്‍ഖാർ പൂയെൻസം (གངས་དཀར་སྤུན་གསུམ་ കാങ്കാർ പൻസം, പകരമായി, ഗാങ്ഖാർ പൻസം അല്ലെങ്കിൽ Gankar Punzum) ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. 7,570 മീറ്റർ (24,836 അടി)[1] ഉയരവും എഴുന്നു നിൽക്കുന്ന 2,995 മീറ്റർ (9,826 അടി). ഉയരമുള്ള ഒരു ഭാഗവുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങളിലൊന്ന് എന്ന് അവകാശവാദമുന്നയിക്കാവുന്ന ഒരു പർവ്വതമാണ് ഗാങ്ഖാർ പൂയെൻസം. പ്രത്യേകിച്ച്, ഹിമാലയത്തിലെ മിക്ക കൊടുമുടികളും ദശാബ്ദങ്ങൾക്കു മുൻപുതന്നെ കീഴടക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും ഗാങ്‍ഖാർ പൂയെൻസം ഇനിയും കീഴടക്കപ്പെടാതെ തുടരുന്നു. അതിൻറെ പേരിനർത്ഥം "മൂന്നു ആത്മീയ സഹോദരങ്ങളുടെ ധവള ശിഖരം" എന്നാണ്. ചൈനയുമായുള്ള അതിർത്തിയിലാണ് ഇതു നിലനിൽക്കുന്നത് എന്നിരുന്നാലും, അതിന്റെ കൃത്യമായ സ്ഥാനത്തെക്കുറിച്ചും അതിർത്തി രേഖയെക്കുറിച്ചും തർക്കങ്ങൾ നിലനിൽക്കുന്നു. ചൈനീസ് മാപ്പുകളിൽ ഇത് അതിർത്തിയിൽ പൂർണ്ണമായി ടിബറ്റിനുള്ളിലായും, മറ്റ് സ്രോതസ്സുകളിൽ പൂർണ്ണമായും ഭൂട്ടാനിലായും കാണിക്കുന്നു. ഭൂട്ടാൻ 1983 ൽ ഈ മേഖല മലകയറ്റത്തിനായി തുറന്നതിനു ശേഷം 1985 ലും 1986 ലും ഈ കൊടുമുടിയെ കേന്ദ്രീകരിച്ചു നടന്ന നാലു പര്യവേക്ഷണങ്ങളും പരാജയപ്പെടുകയായിരുന്നു. എന്നിരുന്നാലും, 1998 ൽ ടിബറ്റിൽ നിന്നുള്ള ഒരു സംഘം ഇവിടുത്തെ ഒരു ഉപ ശിഖരം വിജയകരമായി കീഴടക്കി.
ഗാങ്‍ഖാർ പൂയെൻസം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 7,570 മീ (24,840 അടി) [1] Ranked 40th |
Prominence | 2,995 മീ (9,826 അടി) [1] Ranked 92nd |
Isolation | 228 കി.മീ (748,000 അടി) |
Listing | Country high point Ultra |
Coordinates | 28°02′54″N 90°27′15″E / 28.04833°N 90.45417°E [1] |
മറ്റ് പേരുകൾ | |
Native name | |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Bhutan–China border |
Parent range | Himalaya |
Climbing | |
First ascent | Unclimbed |
ചരിത്രം
തിരുത്തുക1922 ൽ ഗാങ്‍ഖാർ പൂയെൻസം പർവ്വതത്തിൻറെ ഉയരം ആദ്യമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ സമീപ വർഷങ്ങൾ വരെ ഈ പ്രദേശത്തിന്റെ ഭൂപടങ്ങൾ കൃത്യമല്ലായിരുന്നു, അതുപോലെ പർവ്വതനിരകൾ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്തമായ ഉയരങ്ങളിലാണ് പ്രദർശിപ്പിച്ചിരുന്നത്. മാപ്പിംഗ് അപര്യാപ്തമായതിനാൽ, കൊടുമുടി കീഴടക്കാൻ ശ്രമിച്ച ആദ്യത്തെ സംഘത്തിന് ഈ പർവ്വതംതന്നെ കണ്ടെത്താനായില്ല.
1986-ലെ ബ്രിട്ടീഷ് പര്യവേഷണത്തിൻറെ പുസ്തകത്തിൽ വിവരിക്കുന്നതുപ്രകാരം 24,770 അടി (7,550 മീറ്റർ) ഉയരമുള്ള ഗാങ്‍ഖാർ പൂയെൻസം പൂർണ്ണമായും ഭൂട്ടാനിലാണെന്നും, അടുത്തുള്ള കുല കാംഗ്രിയെന്ന പർവ്വതം പൂർണ്ണമായും തിബറ്റിലാണ് സ്ഥിതിചെയ്യുന്നതെന്നുമാണ്. ഒരു വ്യത്യസ്ത പർവ്വതമായ കുല കാംഗ്രി 7,554 മീറ്റർ ഉയരമുള്ളതും ഗാങ്‍ഖാർ പൂയെൻസത്തിന് 30 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നതുമാണ്. ഇത് ആദ്യമായി കീഴടക്കപ്പെട്ടത് 1986 ലായിരുന്നു. ടിബറ്റിൽ അല്ലെങ്കിൽ ഭൂട്ടാനിൽ എന്ന രീതിയിൽ വിവിധ മാപ്പുകളിൽ ഇത് വിവിധ തരത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
1994 മുതൽ, ഭൂട്ടാനിൽ 6000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പർവതാരോഹണം, പ്രാദേശിക ആത്മീയ വിശ്വാസങ്ങളോടുള്ള ബഹുമാനാർത്ഥം വിലക്കപ്പെട്ടിരുന്നു. മധ്യേഷ്യയിലുടനീളം പ്രാദേശിക ജനങ്ങൾ ഈ ഉയരം കൂടിയ കൊടുമുടികൾ ദൈവങ്ങളുടെയും ആത്മാക്കളുകളുടെയും പാവന ഭവനങ്ങളാണെന്നു കരുതുന്നു. ഈ പാരമ്പര്യങ്ങളെ ഭൂട്ടാനീസ് സർക്കാർ ആദരിക്കുന്നുമുണ്ട്. 2003 മുതൽ പർവ്വതാരോഹരണം പൂർണമായും നിരോധിച്ചിരുന്നു.1998 ൽ ഒരു ജപ്പാൻ പർവ്വതാരോഹണ സംഘത്തിന് മലകയറ്റത്തിന് ചൈനീസ് മൌണ്ടനീയറിംഗ് അസോസിയേഷിനിൽനിന്ന് അനുമതി ലഭിച്ചുവെങ്കിലും, ഭൂട്ടാനുമായി ഒരു രാഷ്ട്രീയ പ്രശ്നം കാരണമായി ഈ അനുമതി പിൻവലിക്കപ്പെട്ടു. പകരമായി, 1999 ൽ ഈ സംഘം തിബത്തിൽ നിന്ന് 7,535 മീറ്റർ ഉയരമുള്ള ഒരു ഉപ കൊടുമുടിയായ ലിയാൻകാങ് കാങ്രി (ഘാങ്‍ഖാർ പൂയെൻസം നോർത്ത് എന്നും അറിയപ്പെടുന്നു) വിജയകരമായി കീഴടക്കി. ഭൂരിഭാഗം മാപ്പുകളിൽ നിന്നും വ്യത്യസ്തമായി, ഈ പര്യവേക്ഷണസംഘത്തിൻറെ റിപ്പോർട്ടു പ്രകാരം ഈ കൊടുമുടി ടിബറ്റിനുള്ളിലായും തിബറ്റ്-ഭൂട്ടാൻ അതിർത്തി, 7,570 മീറ്റർ ഉയരമുള്ളതും ഭൂട്ടാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അവകാശപ്പെടുന്നതുമായ ഗാങ്‍ഖാർ പൂയെൻസത്തിൻറെ ഉച്ചസ്ഥായി മുറിച്ചു കടക്കുന്നതായും കാണിക്കുന്നു. ചൈനീസ് സ്രോതസ്സുകളെ അടിസ്ഥാനമാക്കി ജാപ്പനീസ് സ്രോതസ്സുകൾ ഈ അളവുകളേയും ഉയരത്തേയുമാണ് പിന്തുണയ്ക്കുന്നത്, എന്നാൽ ഭൂട്ടാൻ ഇവിടെ സർവേ നടത്തിയിട്ടില്ല.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "High Asia II: Himalaya of Nepal, Bhutan, Sikkim and adjoining region of Tibet". Peaklist.org. Retrieved 1 June 2014.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Footnote included on the Peaklist page
- Kangkar Punsum and Kula Kangri
- Nirvana Expeditions photograph of the mountain (visual site, flora and fauna).