ഗസാല ജാവേദ്
പാകിസ്താനിലെ പ്രശസ്ത ഗായികയായിരുന്നു ഗസാല ജാവേദ് (1 ജനുവരി 1988 – 18 ജൂൺ 2012). മാതൃഭാഷയായ പഷ്തുവിൽ ഗാനങ്ങൾ ആലപിച്ചിരുന്ന ഗസാലയ്ക്ക് പാകിസ്താനിലും അഫ്ഗാനിസ്താനിലും ധാരാളം ആരാധകരുണ്ടായിരുന്നു. ബ്യൂട്ടിപാർലറിൽനിന്ന് പുറത്തിറങ്ങിയ ഗസാലയെയും പിതാവിനെയും മോട്ടോർസൈക്കിളിലെത്തിയ അജ്ഞാതർ വെടിവെച്ചതിനെ തുടർന്നായിരുന്നു അന്ത്യം.[2]
Ghazala Javed | |
---|---|
പ്രമാണം:Ghazala Javed (1988-2012).jpg | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Ghazala Javed |
പുറമേ അറിയപ്പെടുന്ന | Ghazala |
ജനനം | Swat Valley,[1] Pakistan | ജനുവരി 1, 1988
ഉത്ഭവം | Peshawar, Pakistan |
മരണം | ജൂൺ 18, 2012 Peshawar, Pakistan | (പ്രായം 24)
വിഭാഗങ്ങൾ | Pop, Folk |
തൊഴിൽ(കൾ) | Singer, Dancer |
ഉപകരണ(ങ്ങൾ) | Vocal |
വർഷങ്ങളായി സജീവം | 2004–2012 |
ജീവിതരേഖ
തിരുത്തുകസർക്കാർ ഉടമസ്ഥതയിലുള്ള പി.ടി.വി. ചാനലിൽ അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് ഗസാല പ്രശസ്തയായത്. ഇവരുടെ ഓഡിയോ-വീഡിയോ ആൽബങ്ങൾക്ക് പഷ്തു ഭാഷ സംസാരിക്കുന്നവർ കൂടുതലായി വസിക്കുന്ന ഖൈബർ-പക്തൂൺഖ്വ പ്രവിശ്യയിൽ വൻ പ്രചാരമുണ്ട്. സംഗീതവും നൃത്തവും അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിച്ച പ്രാദേശിക താലിബാൻ തീവ്രവാദികളായിരുന്നു ഇവരുടെ മരണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- ഫിലിംഫെയർ അവാർഡ് 2010
അവലംബം
തിരുത്തുക- ↑ "Popular Pakistani singer Ghazala Javed killed". BBC News. June 19, 2012. Retrieved 2012-08-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-20. Retrieved 2012-06-20.
പുറം കണ്ണികൾ
തിരുത്തുക- Ghazala Javed, Father Gunned Down in Peshawar tribune.com.pk
- Pashto singer Ghazala Javed, father gunned down thenews.com.pk
- Bio and photos