ഗവ. ഹൈസ്കൂൾ , ഹയർസെക്കൻഡറി കടമ്മനിട്ട
This article is written like a personal reflection or essay rather than an encyclopedic description of the subject. (2023 ജൂൺ) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 ജൂൺ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കടമ്മനിട്ട ഗവൺമെന്റ് വിദ്യാലയ ചരിത്രം
പടയണിക്കോലങ്ങളുടെ തട്ടകമായ കടമ്മനിട്ട ഗ്രാമത്തിന്റെ മുഖശ്രീയായി വിളങ്ങുന്ന സരസ്വതീനിലയമാണ് കടമ്മനിട്ട ഗവണ്മന്റ് ഹയർ സെക്കന്ററി സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിൽ നിരവത്ത് ഒരു പ്രാഥമിക വിദ്യാലയമായി പിറവിയെടുത്ത ഈ സ്ഥാപനത്തിനു പിന്നിൽ അന്നു കരനാഥൻമാരായിരുന്ന രണ്ടു മഹാപുരുഷന്മാരുടെ സ്നേഹ ബന്ധത്തിെന്റെ കഥയുണ്ട്. യശ:ശരീരനായ കാവുങ്കോട്ട് ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ വറുഗീസ് കത്തനാരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്റെ സദ്ഫലങ്ങളാണ് ഇവിടെ ഇന്ന് കാണുന്ന പൊതു വഴികളും, പൊതു വിദ്യാലയവും, പ്രാദമിക ആരോഗ്യ കേന്ദ്രവും. മതമൈത്രിയുടെ ജീവിക്കുന്ന ഉദാഹരണമായി ഉയർന്നു വന്ന ഈ വിദ്യാലയം 1932 - ൽ കടമ്മനിട്ടയുടെ ഹൃദയ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാൻ . കിഴക്കേതിൽ ഇട്ടിരകുറുപ്പ് എന്നറിയപ്പെട്ടിരുന്ന രാമക്കുറുപ്പ് തന്റെ വസ്തു സൗജന്യമായി സർക്കാരിന് നൽകി നാട്ടുകാരുടെ എല്ലാവരുടെയും പരിശ്രമം ഫലമായി കെട്ടിടങ്ങൾ ഉയർന്നു വന്നു. 1954 - ൽ പത്താം ക്ലാസ് പരീക്ഷ നടത്തി പൂർണരൂപത്തിൽ ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർന്നു. 1997-ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. നിലവിൽ എൽ പി വിഭാഗം പ്രത്യേക സ്ഥാപനമായി ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു. അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഹൈസ്കൂൾ വിഭാഗവും 11, 12 ക്ലാസുകളുടെ ഹയർസെക്കൻഡറി വിഭാഗവും ഒരുമിച്ചു ചേർന്നാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കടമ്മനിട്ട എന്ന വിലാസത്തിൽ പ്രവർത്തിക്കുന്നത് കവി കടമ്മനിട്ട രാമകൃഷ്ണൻ, പടയണി ആചാര്യൻ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള, ലോകസഭ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ പി. ഡി. ടി ആചാരി, അഭിവന്ദ്യ പിതാക്കന്മാരായ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയ പ്രതിഭകളുടെ നിര ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. അഖിലേന്ത്യാ തല പ്രശസ്തിനേടിയ വോളിബോൾ താരം സാജൻ ഇവിടെ കളിച്ചു വളർന്നതാണ് ആണ്. കെ ജി കെ എം ദേശസേവിനി ഗ്രന്ഥശാല യുണൈറ്റഡ് സ്പോർട്സ് ക്ലബ്, കടമ്മനിട്ട കലാവേദി, കടമ്മനിട്ട കാവ്യശില്പ സമുച്ചയ വേദി, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ എന്നീ കലാകായിക സംരംഭങ്ങൾ വിദ്യാലയവുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.