ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, ബെത്തിയ
ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബെത്തിയ , ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ബെത്തിയയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജാണ്.[1] 2008 ലാണ് ഈ കോളേജ് നിലവിൽ വന്നത്. [2]
Government Medical College and Hospital, Bettiah | |
---|---|
Geography | |
Location | India |
History | |
Opened | 2013 |
Links | |
Lists | Hospitals in India |
ചരിത്രം
തിരുത്തുകഇത് ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. 2013 മുതലാണ് കോളേജിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. പ്രതിദിനം 1200-1400 രോഗികൾ ഇവിടെ എത്തുന്നുണ്ട്. 100 വർഷത്തോളം പഴക്കമുള്ള എംജെകെ (മഹാറാണി ജാങ്കി കുൻവാർ) ആശുപത്രിയോട് ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്, ഇത് നോർത്ത് ബിഹാറിലെ ഏക സർക്കാർ ആശുപത്രിയും മെഡിക്കൽ പരിശീലന കേന്ദ്രവുമാണ്. നിലവിൽ ഇത് ജിഎംസിഎച്ച് ബെത്തിയ എന്നാണ് അറിയപ്പെടുന്നത്.
1892 ഒക്ടോബറിൽ ബെത്തിയ രാജിലെ മഹാരാജ ഹരേന്ദ്ര കിഷോർ 40897 രൂപ ചെലവിൽ സ്ഥാപിച്ചതാണ് ബെത്തിയ ഹോസ്പിറ്റൽ, അക്കാലത്ത് ലേഡി ഡഫറിൻ ഹോസ്പിറ്റൽ എന്നായിരുന്നു ഇതിന്റെ പേര്, ലേഡി മിസ് ജെന്നി മാർസ് RCPL RCS (ഈഡൻബർഗ്) LRPG (ഗ്ലാസ്ഗോ) ഇതിലെ ആദ്യത്തെ ഡോക്ടർ ആയിരുന്നു. മഹാരാജാവ് മരിച്ചപ്പോൾ (26-03-1893) 1893 നവംബറിൽ ഡോ. മാർഷിനെ നിയമിച്ചു.
അക്കാലത്ത് ലേഡി മിസ് ജെന്നി മാർഷിന് ₹250 പ്രതിമാസ ശമ്പളവും ₹75 പ്രതിമാസ അലവൻസും ലഭിച്ചിരുന്നു, പിന്നീട് ഈ ആശുപത്രിയിൽ പ്രശസ്ത വനിതാ ഡോക്‌ടർ മിസ് ഇബി ഹാൾവേയെ നിയമിച്ചു, അവർ ഇന്ത്യയിലെ പ്രശസ്ത സർജനായിരുന്നു, ഹാൾവേ വാർഡും അവരുടെ പേരിലാണ് അറിയപ്പെടുന്നത്.
2007 ന് ശേഷം, അതിന്റെ പേര് സർക്കാർ മെഡിക്കൽ കോളേജ് എന്നാക്കി, അന്നുമുതൽ അതിൽ മെഡിക്കൽ പഠനത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു, 2013 ആയപ്പോഴേക്കും ആദ്യത്തെ ബാച്ച് മെഡിക്കൽ വിദ്യാർഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി, അതിൽ 100 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഈ മെഡിക്കൽ കോളേജ് ബീഹാറിലെ മെഡിക്കൽ കോളേജുകളിൽ അഞ്ചാമതാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ ".:Official Website : Aryabhatta Knowledge University, Patna:". akubihar.ac.in. Archived from the original on 2020-02-26. Retrieved 2021-10-21.
- ↑ "Govt. Medical College, Bettiah, GMC Bettiah". www.gmcbettiah.org. Archived from the original on 2022-05-24. Retrieved 2022-04-16.
പുറം കണ്ണികൾ
തിരുത്തുക- http://www.gmcbettiah.org/
- ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റി Archived 2023-01-24 at the Wayback Machine.